ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ചേർന്നു
1538141
Monday, March 31, 2025 12:06 AM IST
കാഞ്ഞിരപ്പള്ളി: ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ ജില്ലാ വാർഷിക സമ്മേളനം കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് ഹാളിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
കേരളീയ ആയുർവേദ ചികിത്സയ്ക്ക് ടൂറിസത്തിലും ദേശീയ, അന്തർദേശീയ തലത്തിലുമുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണമെന്ന് എംപി പറഞ്ഞു. അസോസിയേഷന്റെ മാധ്യമ ശ്രേഷ്ഠ അവാർഡിന് ദീപിക പത്രത്തിന്റെ സ്പെഷൽ കറസ്പോണ്ടന്റും ബ്യൂറോ ചീഫുമായ റെജി ജോസഫ് അർഹമായി. ഡോ. കെ.സി. അജിത് കുമാർ, ഡോ. ആർ. ജയചന്ദ്രൻ, ഡോ. സീനിയ അനുരാഗ്, ഡോ. രാജു തോമസ്, ഡോ. ഷെർലി ദിവന്നി, ഡോ. സിബി കുര്യാക്കോസ്, ഡോ. സുഷാ ജോൺ, ഡോ. അഖിൽ ടോം മാത്യു, ഡോ. ടിന്റു ജോസഫ്, ഡോ. ചാരുലതാ തമ്പി, ഡോ. സുദീപ് അഗസ്റ്റിൻ, ഡോ.എസ്. ശ്രീജിത്ത്, ഡോ. മിഥുൻ ജെ. കല്ലൂർ, ഡോ. ബിനു സി. നായർ എന്നിവർ പ്രസംഗിച്ചു.
പുതിയ കോട്ടയം ജില്ലാ ഭാരവാഹികളായി ഡോ. സുഷ ജോൺ - പ്രസിഡന്റ്, ഡോ. ചാരുലത തമ്പി - സെക്രട്ടറി, ഡോ. അഖിൽ ടോം മാത്യു - ട്രഷറർ, ഡോ. ടിന്റു ജോസഫ് - വനിതാ കമ്മിറ്റി ചെയർപേഴ്സൺ, ഡോ. മഞ്ജു എ. ജോസ് - കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.