എസ്ബികോളജ് സ്കില്‍ ഹബ്ബില്‍ അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും
1538385
Monday, March 31, 2025 7:24 AM IST
ചങ്ങനാശേരി: എസ്ബി കോളജ് സ്കില്‍ ഹബ്ബിന്റെ വിവിധ കോഴ്സുകളില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനസമ്മേളനവും പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.
സ്കില്‍ ഹബ്ബ് ഡയറക്ടര്‍ ഡോ. ആന്റണി മാത്യൂസ് അധ്യക്ഷത വഹിച്ചു. നിയുക്ത പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ് കെ., ബര്‍ക്ക്മാന്‍സ് ഡിഫന്‍സ് അക്കാദമി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഒ.എ. ജയിംസ്,
ഡോ. ബിനു മാത്യു, ഡോ. ക്രിസ് ഏബ്രഹാം, ഡോ. സെബിന് എസ്. കൊട്ടാരം, അതുല്യ ജോസ്, ബ്ലെസി പോള്‍, ലൗലി സലിം, രമേശ് പിള്ള എന്നിവര്‍ പ്രസംഗിച്ചു.