സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
1538378
Monday, March 31, 2025 7:24 AM IST
കടുത്തുരുത്തി: മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്റെ മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു കല്ലറ പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡന്റ് അമ്പിളി മനോജിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ മാലിന്യമുക്ത പ്രഖ്യാപനം നടത്തി.
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വീടുകള്‍, ഹരിത അയല്‍ക്കൂട്ടങ്ങള്‍, ഹരിത സ്ഥാപനങ്ങള്‍, ഹരിത വിദ്യാലയം, കല്ലറ ടൗണില്‍ പൂച്ചട്ടികള്‍ വച്ച് പരിപാലിക്കുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.