വയോജന ക്ലബ്് അംഗങ്ങൾ ഉല്ലാസയാത്ര നടത്തി
1538131
Sunday, March 30, 2025 11:42 PM IST
എരുമേലി: എരുമേലി പഞ്ചായത്ത് വാഴക്കാല വാർഡിലെ വയോജന ക്ലബ്ബിലെ അംഗങ്ങളായ 26 പേർ മെംബർ ജെസ്ന നജീബിന്റെ നേതൃത്വത്തിൽ ഉല്ലാസയാത്ര നടത്തി. രാവിലെ പഞ്ചായത്ത് ഓഫീസ് പടിക്കൽ ബ്ലോക്ക് ഡിവിഷൻ അംഗം ജൂബി അഷറഫ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. വാഗമൺ, പരുന്തുംപാറ, അമ്മച്ചിക്കൊട്ടാരം എന്നിവിടങ്ങളിലേക്കാണു യാത്ര നടത്തിയത്. ആരോഗ്യവകുപ്പ് ജീവനക്കാരും പാലിയേറ്റീവ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.