മീനപ്പൂര ഉത്സവം
1538132
Sunday, March 30, 2025 11:42 PM IST
ചെറുവള്ളി ദേവീക്ഷേത്രത്തിൽ
ചെറുവള്ളി: ദേവീക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം ഏപ്രിൽ രണ്ടുമുതൽ പത്തുവരെ നടക്കും. രണ്ടിനു രാവിലെ എട്ടിന് നാരായണീയ പാരായണം, വൈകുന്നേരം 6.30ന് ദേശവിളക്ക്, തുടർന്ന് തന്ത്രി കണ്ഠര് മോഹനരുടെയും മേൽശാന്തി മുഖ്യപ്പുറത്തില്ലം ശ്രീവത്സൻനമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ്. ഏഴിന് പൊതുസമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഉപദേശകസമിതി പ്രസിഡന്റ് അഭിലാഷ് ബാബു അധ്യക്ഷത വഹിക്കും. വാഴൂർ തീർഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും. 8.30ന് ഫോക്ക് മെഗാഷോ - ഞാറ്റുപാട്ട്. മൂന്നിനു രാവിലെ 10.30ന് ശ്രീബലി, വൈകുന്നേരം ആറിന് കൈകൊട്ടിക്കളി, രാത്രി ഏഴിന് തിരുവാതിര, 7.30ന് കഥകളി. നാലിനു രാവിലെ 10.30ന് ശ്രീബലി, വൈകുന്നേരം ആറിന് തിരുവാതിരകളി, രാത്രി ഏഴിന് ഡ്രംസ് ഫ്യൂഷൻ, എട്ടിന് മുടിയേറ്റ്. അഞ്ചിനു രാവിലെ 10.30ന് ശ്രീബലി, ഒന്നിന് ഉത്സവബലിദർശനം, വൈകുന്നേരം 6.30ന് നാട്യാമൃതം, രാത്രി 8.30ന് കളരിപ്പയറ്റ്. ആറിനു രാവിലെ 10.30ന് ശ്രീബലി, 11ന് കലവറ നിറയ്ക്കൽ, രാത്രി ഏഴിന് ഗാനമേള.
ഏഴിനു രാവിലെ 10.30ന് ശ്രീബലി, നൃത്തപരിപാടി, 9.30ന് വീരനാട്യം. എട്ടിനു രാവിലെ 10.30ന് ശ്രീബലി, രാത്രി 7.15ന് തിരുവാതിര, എട്ടിന് ബാലെ. ഒന്പതിന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദർശനം, മഹാപ്രസാദമൂട്ട്, ഒന്നിന് സംഗീതസദസ്, വൈകുന്നേരം 6.30ന് കഥാപ്രസംഗം, എട്ടിന് പൂരംഇടി, 11ന് പാട്ടമ്പലത്തിൽ കുരുതി. 10നു രാവിലെ എട്ടുമുതൽ ഡാൻസ്, ഭരതനാട്യം, തബല സോളോ, ഓട്ടൻതുള്ളൽ, 12.15ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, രണ്ടിന് ആറാട്ട്, വൈകുന്നേരം അഞ്ചിന് ഭക്തിഗാനസുധ, 6.30ന് കരോക്കെ ഗാനമേള, രാത്രി എട്ടിന് ആറാട്ട് എതിരേൽപ്പ്, മയിലാട്ടം, ദീപക്കാഴ്ച, മേജർ സെറ്റ് പാണ്ടിമേളം, 11ന് കൊടിയിറക്ക്. 11നു രാവിലെ 10ന് കലശം, 11ന് സർപ്പപൂജ.
കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ
കൊടുങ്ങൂർ: ദേവീക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം നാളെ മുതൽ പത്തുവരെ നടക്കും. നാളെ വൈകുന്നേരം അഞ്ചിന് കൊടിക്കൂറ സ്വീകരണം, 5.30ന് കൊടിയേറ്റ് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി പാമ്പാടി ഇടയ്ക്കാട്ട് ഇല്ലത്ത് അനിൽ നമ്പൂതിരി, രാത്രി ഏഴിന് സാസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. വാഴൂർ തീർഥപാദ ആശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർഥപാദർ പ്രഭാഷണം നടത്തും. 8.30ന് ഓട്ടൻതുള്ളൽ.
രണ്ടിനു രാവിലെ ഏഴിന് ലളിതാസഹസ്രനാമജപം, 8.30ന് ശ്രീബലി, 10ന് ഭാഗവത പാരായണം, 12.30ന് ഉത്പന്ന സമാഹരണം ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും കൊടുങ്ങൂരമ്മ സേവനിധി ദേവി കാരുണ്യം പദ്ധതി ഉദ്ഘാടനം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടും നിർവഹിക്കും. ഒന്നിന് പ്രസാദമൂട്ട്. വൈകുന്നേരം 4.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക് എഴുന്നള്ളിപ്പ്, വൈകുന്നേരം അഞ്ചിന് സംഗീതസദസ്, ഏഴിന് തിരുവാതിരകളി, 7.30ന് ചാക്യാർകൂത്ത്, 8.30ന് ആധ്യാത്മിക പ്രഭാഷണം, 9.30ന് ഭക്തിഘോഷലഹരി. മൂന്നിനു രാവിലെ 8.30ന് ശ്രീബലി, 10ന് ഭാഗവത പാരായണം,12.30ന് ഉത്സവബലി ദർശനം, ഒന്നിന് പ്രസാദമൂട്ട്, വൈകുന്നേരം 4.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക് എഴുന്നള്ളിപ്പ്. 6.30ന് കൈകൊട്ടിക്കളി, എട്ടിന് ഡാൻസ്, 9.30ന് ബാലെ.
നാലിനു രാവിലെ ഏഴിന് നാമജപ സമർപ്പണം, 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 10ന് ഭാഗവത പാരായണം, 12.30ന് ഉത്സവബലി ദർശനം, ഒന്നിന് പ്രസാദമൂട്ട്, വൈകുന്നേരം 4.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക് എഴുന്നള്ളിപ്പ്, തിരുവരങ്ങിൽ ഉച്ചയ്ക്ക് ഒന്നിന് രാഗാമൃതം, 5.30ന് കൈകൊട്ടിക്കളി, ഏഴിന് ഭക്തിഗാനമേള, ഒന്പതിന് സംഗീതസദസ്. അഞ്ചിനു രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 10ന് ഭാഗവത പാരായണം, 12.30ന് ഉത്സവബലി ദർശനം, ഒന്നിന് പ്രസാദമൂട്ട്, വൈകുന്നേരം 4.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക് എഴുന്നള്ളിപ്പ്, തിരുവരങ്ങിൽ ഉച്ചയ്ക്ക് ഒന്നിന് തിരുവാതിരകളി, അഞ്ചിന് കൈകൊട്ടിക്കളി, 6.30ന് ഭക്തിഗാനം, ഏഴിന് നൃത്താഞ്ജലി, ഒന്പതിന് കഥകളി. ആറിനു രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 12.30ന് ഉത്സവബലി ദർശനം, ഒന്നിന് പ്രസാദമൂട്ട്, വൈകുന്നേരം 4.30ന് കാഴ്ചശ്രീബലി, 8.30ന് വിളക്ക് എഴുന്നള്ളിപ്പ്, തിരുവരങ്ങിൽ ഉച്ചയ്ക്ക് ഒന്നിന് ഭക്തിഗാനമേള, നാലിന് തിരുവാതിരകളി, അഞ്ചിന് ഡാൻസ് അരങ്ങേറ്റം, ഏഴിന് കൈകൊട്ടിക്കളി, 7.30ന് ഐവർകളി. ഏഴിനു രാവിലെ 8.30ന് ശ്രീബലി, 10ന് ഭാഗവത പാരായണം, 12.30ന് ഉത്സവബലി ദർശനം, ഒന്നിന് പ്രസാദമൂട്ട്, സോപാന സംഗീതം, വൈകുന്നേരം 4.30ന് കാഴ്ചശ്രീബലി, 8.30ന് വിളക്ക് എഴുന്നള്ളിപ്പ്, തിരുവരങ്ങിൽ വൈകുന്നേരം അഞ്ചിന് നാരായണീയ പാരായണം, ഏഴിന് തിരുവാതിരക്കളി, 7.30ന് വീര നാട്യം, എട്ടിന് ഗാനമേള.
എട്ടിനു രാവിലെ 8.30ന് ശ്രീബലി, 12.30ന് ഉത്സവബലി ദർശനം, ഒന്നിന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 4.30ന് കാഴ്ചശ്രീബലി, രാത്രി 7.30ന് ഹിഡുംബൻ പൂജ, 8.30ന് വലിയവിളക്ക്. തിരുവരങ്ങിൽ ഉച്ചയ്ക്ക് ഒന്നിന് ഭക്തിഗാനസുധ, 2.30ന് വിരനാട്യം, രാത്രി ഏഴിന് ഗാനോത്സവം, ഒന്പതിന് നാടകം. ഒന്പതിനു രാവിലെ 8.30ന് ശ്രീബലി, വൈകുന്നേരം നാലിന് കാഴ്ചശ്രീബലി, 10.30ന് പള്ളിവേട്ട ഇറക്കം, 11ന് പള്ളിവേട്ട എതിരേൽപ്പ്, തിരുവരങ്ങിൽ രാത്രി ഒന്പതിന് നൃത്തസന്ധ്യ.10നു രാവിലെ 10ന് കാവടിയാട്ടം, 11.30ന് ആനയൂട്ട്, 3.30ന് ആറാട്ട് ബലി, വൈകുന്നേരം നാലിന് ആറാട്ട് പുറപ്പാട്, 4.30ന് ആറാട്ട്, രാത്രി 11.50ന് കൊടിയിറക്ക്.