ജാതിവിവേചനം ഒഴിവാക്കുമെന്ന്
1538383
Monday, March 31, 2025 7:24 AM IST
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ എതിരേൽപ്പ് ചടങ്ങിനു വിളക്കെടുക്കാൻ വടക്കുപുറത്ത് പാട്ട് സമിതി തയാറാക്കിയ പട്ടികയ്ക്ക് ഒപ്പം വ്രതം നോറ്റ് വിളക്കെടുക്കാൻ എത്തുന്ന എല്ലാ ഭക്തർക്കും വിളക്ക് എടുക്കുന്നതിനുള്ള സൗകര്യമൊരുക്കും. ഭക്തർ കുത്തുവിളക്കുകൂടി ഒപ്പം കരുതണം. സ്ഥലപരിമിതിയുള്ളതിനാൽ ദേവസ്വം ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം.
12 വർഷങ്ങൾക്കുശേഷം മാത്രമേ ഇനി വടക്കുപുറത്തുപാട്ട് നടക്കുകയുള്ളൂവെന്നതിനാൽ വ്രതം നോറ്റ് എതിരേൽപ്പിനായി എത്തുന്ന ഭക്തരെ ഒഴിവാക്കുന്നത് അനുചിതമാണ് എന്നതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട്.
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളിൽ ജാതിതിരിച്ചുള്ള പങ്കാളിത്തം പൂർണമായും ഒഴിവാക്കും.