ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം ചെയ്തു
1538400
Monday, March 31, 2025 11:51 PM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് മൂന്നാം വാർഡില്‍ ആനക്കയം മഞ്ഞാവ് കുടിവെള്ള പദ്ധതിയോട് ചേർന്ന് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഹാപ്പിനസ് പാർക്ക്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. ഡിവിഷനംഗം മിനി സേതുനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. ശ്രീകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് എസ്. നായര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി. രവീന്ദ്രന് നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രന്, പഞ്ചായത്തംഗങ്ങളായ സുമേഷ് ആന്‍ഡ്രൂസ്, ആന്റണി മാര്ട്ടിന്, ഷാക്കി സജീവ്, ഐ.എസ്. രാമചന്ദ്രന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഉഷാ പ്രകാശ്, കുടിവെള്ള പദ്ധതി ചെയര്മാന് പി. മോഹന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാപ്പിനെസ് പാർക്കിന്റെ ഭാഗമായി കുട്ടികൾക്കുള്ള വിനോദോപാദികൾ, വയോജനങ്ങൾക്ക് ഉള്‍പ്പെടെയുള്ള വ്യായാമ ഉപകരണങ്ങൾ എന്നിവയുണ്ട്. പ്രാദേശിക ടൂറിസം പദ്ധതിയുടെ ഭാഗമായി മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം.