സെന്‍ട്രല്‍ പിടിഎ വാര്‍ഷികവും അവാര്‍ഡ് ദാനവും നാളെ
1508077
Friday, January 24, 2025 7:01 AM IST
ചങ്ങനാശേരി: അതിരൂപത സെന്‍ട്രല്‍ പിടിഎ വാര്‍ഷിക സമ്മേളനവും അവാര്‍ഡ് ദാനവും നാളെ ഉച്ചകഴിഞ്ഞ് എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കലിന്റെ അധ്യക്ഷതയില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും.
കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. നിയുക്ത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ജോബി മൂലയില്‍, അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ക്രിസ്റ്റോ നേര്യംപറമ്പില്‍,
എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര് ഫാ. റോജി വല്ലയില്‍, സെന്‍ട്രല്‍ പിടിഎ പ്രസിഡന്റ് ജോസഫ് വര്‍ഗീസ്, സെക്രട്ടറി പി.ജെ. ഷൈനിച്ചന്, വൈസ് പ്രസിഡന്റ് ജോളി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.