ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ മകരം തിരുനാള്‍ ഇന്നും നാളെയും
1507795
Thursday, January 23, 2025 7:14 AM IST
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദയുടെ ചരിത്രപ്രസിദ്ധമായ ജൂബിലിവര്‍ഷ മകരം തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും.
ഇന്നു രാവിലെ 5.30നും ഏഴിനും 11നും വിശുദ്ധ കുര്‍ബാന. ഫാ. ജിജോ മാറാട്ടുകളം, ഫാ. ജോസ് കൊച്ചുപറമ്പില്‍, ഫാ. ജസ്റ്റിന് പുത്തന്പുരചിറതൈക്കളം കാര്‍മികരായിരിക്കും. വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കാര്‍മികത്വം വഹിക്കും. ആറിന് കവലയിലേക്ക് പ്രദക്ഷിണം. കാര്മികന് ഫാ. സനൂപ് മുത്തുമാക്കുഴി, ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി സന്ദേശം നല്‍കും. രാത്രി എട്ടിന് വിവിധ വാദ്യമേളങ്ങളുടെ ഫ്യൂഷന്‍ ഡിസ്പ്ലേ.
നാളെ പ്രധാന തിരുനാള്‍ ദിനം. രാവിലെ 5.15ന് വിശുദ്ധ കുര്‍ബാന: ഫാ. രാജു കോയിപ്പള്ളി, 6.45ന് വിശുദ്ധകുര്‍ബാന: ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, 10ന് ആഘോഷമായ തിരുനാള്‍ റാസ: ഫാ. ഷെറിന് കുറശേരി, ഫാ. ടോണി നമ്പിശേരിക്കളം, ഫാ. നിജോ വടക്കേറ്റത്ത് കാര്‍മികരായിരിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന: ഫാ. റിന്‍സ് കടന്തോട്. നാലിന് നഗരംചുറ്റിയുള്ള പട്ടണപ്രദക്ഷിണം. കാര്മികര്: ഫാ. ബോണി ചോരേട്ട്, ഫാ. ജോണ്സന് മുണ്ടുവേലില്. 6.30ന് സന്ദേശം ചന്തക്കടവ് കുരിശുപള്ളിയില്‍. ഫാ. തോമസുകുട്ടി വെട്ടിക്കല്‍, വൈകിട്ട് ലൈറ്റ് ആൻഡ് ഫയര്‍ഷോ.
ഫെബ്രുവരി രണ്ടിന് കൊടിയിറക്ക് തിരുനാള്‍. 5.15നും 6.45നും, 10നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴിയില്‍, ഫാ. ജോസ് കൊച്ചുപറമ്പില്‍, ഫാ. മാത്യു മുളങ്ങാശേരി, ഫാ. ജോസ് കളത്തിവീട്ടില്ചിറയില് എന്നിവര്‍ കാര്‍മികരായിരിക്കും. രാവിലെ എട്ടിന് കഴുന്ന് എഴുന്നള്ളിപ്പ് വാര്‍ഡുകളില്‍. വൈകുന്നേരം നാലിന് പകല്പെരുന്നാള്, മേളപ്പെരുമ വാദ്യലയം. വൈകുന്നേരം ആറിന് പള്ളിചുറ്റി പ്രദക്ഷിണം, കൊടിയിറക്ക്.