തിരുനാളാഘോഷം
1508084
Friday, January 24, 2025 7:21 AM IST
തലയോലപ്പറമ്പ് പള്ളിയിൽ
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും തിരുനാളിന് കൊടിയേറി.
ഇന്നലെ വൈകുന്നേരം നടന്ന പ്രസുദേന്തിവാഴ്ച, വിശുദ്ധകുർബാന എന്നിവയ്ക്ക് ഫാ. വർഗീസ് ചെരപ്പറമ്പിൽ കാർമികത്വം വഹിച്ചു. തുടർന്ന് ഇടവകയിലെ മുതിർന്ന വൈദികനായ ഫാ.ജേക്കബ് ചേരിക്കത്തടം, ഇടവക വികാരി റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ തിരുനാളിന് കൊടിയേറ്റി.
സഹ വികാരി ഫാ. ഫ്രെഡ്ഡികോട്ടൂർ, ജനറൽ കൺവീനർ സിബിവടക്കേ മയ്യോട്ടിൽ, ട്രസ്റ്റിമാരായ കുര്യാക്കോസ് മഠത്തികുന്നേൽ,ബേബി ജോസഫ് പുത്തൻപറമ്പിൽ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജെറിൻ പാറയിൽ, കേന്ദ്രസമിതി വൈസ് ചെയർമാൻ ജോൺസൺ കൊച്ചു പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ5.30നും 6.30നും വിശുദ്ധ കുർബാന ഫാ. ജെയ്മോൻ ഓലിയപ്പുറംകാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് പൊതു ആരാധന, അഞ്ചിന് ദിവ്യ കാരുണ്യ പ്രദക്ഷിണം വൈക്കം ഫൊറോന വികാരി റവ. ഡോ.ബർക്കുമാൻസ് കോടയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന് ദിവ്യകാരുണ്യ സന്ദേശം റവ. ഡോ.ആന്റണി നരികുളം. തുടർന്നു വിശുദ്ധ ഗീവർഗീസിന്റെ തിരുസ്വരൂപഘോഷ യാത്ര ടൗൺ കപ്പേളയിലേക്ക്. 26നാണ് തിരുനാൾ.
മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ
ഞീഴൂര്‍: മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്നും നാളെയും മറ്റന്നാളുമായി ആഘോഷിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് വികാരി റവ.ഡോ. ജോസഫ് പരിയാത്ത് കാര്‍മികത്വം വഹിക്കും. 5.15 ന് വിശുദ്ധകുര്‍ബാന, പ്രസംഗം - റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനി, സെമിത്തേരി സന്ദര്‍ശനം, 7.15 ന് നാടകം - മഴവില്ല്. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന,
2.30 ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വണക്കത്തിനു പ്രതിഷ്ഠിക്കുന്നു, 6.15 ന് വിവിധ പന്തലുകളില്നിന്ന് മരങ്ങോലി കുരിശുപള്ളിയിലേക്കു പ്രദക്ഷിണം, എട്ടിന് പ്രദക്ഷിണ സംഗമം (മരങ്ങോലി കപ്പേളയില്‍), ലദീഞ്ഞ്, പ്രസംഗം - ഫാ.സെബാസ്റ്റ്യന്‍ മാപ്രക്കരോട്ട്. 8.30 ന് പ്രദക്ഷിണം പള്ളിയിലേക്ക്,
ഒമ്പതിന് സമാപനപ്രാര്‍ഥന, ചെണ്ട ഡിസ്പ്ലേ. 26 ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 10ന് തിരുനാള്‍ കുര്‍ബാന, പ്രസംഗം - ബിഷപ് മാര്‍.പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, 11.30 ന് പ്രദക്ഷിണം, 12.15 ന് സമാപനപ്രാര്‍ഥന, പ്രസുദേന്തിവാഴ്ച.
പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളിയിൽ
കടുത്തുരുത്തി: പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 4.30 ന് വികാരി ഫാ.ജോര്‍ജ് അമ്പഴത്തിനാല്‍ കൊടിയേറ്റിന് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, മരിച്ചവരുടെ ഓര്മ, സെമിത്തേരി സന്ദര്‍ശനം.
6.30 ന് ജപമാല പ്രദക്ഷിണം എട്ടിന് പൂഴിക്കോലിന് പുണ്യാളന് തിരുനാള്‍ ആല്‍ബം വികാരി ഫാ. ജോര്‍ജ് അമ്പഴത്തിനാല്‍ പ്രകാശനം ചെയ്യും. ഫെബ്രുവരി രണ്ട് മുതല്‍ ഏഴ് വരെ നടക്കുന്ന പോപ്പുലര്‍ മിഷന് ധ്യാനത്തോടനുബന്ധിച്ചു ഇടവകയിലെ എല്ലാ ഭവനങ്ങളിലും പേപ്പല്‍ പതാക ഉയര്‍ത്തും.
നാളെ ദേശക്കഴുന്ന് തിരുനാള്‍ രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കഴുന്ന് വെഞ്ചരിപ്പ്, 6.30 ന് ലദീഞ്ഞ് (ആപ്പാഞ്ചിറ പന്തലില്‍) 6.45 ന് പ്രദക്ഷിണം സെന്റ് ജൂഡ് കപ്പേളയിലേയ്ക്ക് തുടര്‍ന്ന് പള്ളിയിലേയ്ക്ക്, 8.15 ന് പ്രസംഗം - ഫാ.ജോര്‍ജ് പറേക്കുന്നേല്‍,
സമാപനാശീര്‍വാദം നാളെ പ്രധാന തിരുനാള്‍ദിനത്തില്‍ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, നാലിന് തിരുനാള്‍ റാസ - ഫാ.സ്കറിയ മലമാക്കല്‍ പ്രസംഗം - ഫാ.ആന്റണി മേച്ചേരിമണ്ണില്‍ വി.സി. 6.45 ന് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
നമ്പ്യാകുളം പള്ളിയിൽ
നമ്പ്യാകുളം: സെന്റ് തോമസ് പള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെമുതൽ ഫെബ്രുവരി മൂന്നുവരെ നടക്കും. നാളെമുതൽ 30 വരെ തീയതികളിൽ രാവിലെ 5.45ന് ജപമാല, വിശുദ്ധ കുർബാന, നൊവേന.
31ന് വൈകുന്നേരം 4.10ന് വികാരി ഫാ. ജോസഫ് വടക്കേനെല്ലിക്കാട്ടിൽ തിരുനാൾ കൊടിയേറ്റി വിശുദ്ധ കുർബാനയർപ്പിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് ഫാ. സെബാസ്റ്റ്യൻ കണിയാമാട്ടേൽ വിശുദ്ധ കുർബാനയർപ്പിക്കും. എട്ടിന് വാർഡുകളിലേക്ക് പ്രദക്ഷിണം. 8.30ന് പിയാത്തെയിൽ പ്രദക്ഷിണസംഗമം.
പ്രധാന തിരുനാൾ ദിനമായ രണ്ടിന് 5.45ന് ജപമാലയും വിശുദ്ധ കുർബാനയും . 4.30ന് റവ.ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ തിരുനാൾ കുർബാനയർപ്പിക്കും. ആറിന് പ്രദക്ഷിണം. ഫെബ്രുവരി മൂന്നിന് 5.45ന് ജപമാല, വിശുദ്ധ കുർബാന.