സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും ഇന്ന്
1508094
Friday, January 24, 2025 7:25 AM IST
നെടുംകുന്നം: സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളിന്റെ 105-ാം വാര്‍ഷികവും യാത്രയയപ്പും പ്രതിഭകളെ ആദരിക്കലും ഇന്ന് രാവിലെ 10.30 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചങ്ങനാശേരി ഹോളിക്വീന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ ആനി തോമസിന്റെ അധ്യക്ഷതയില്‍ ചീഫ്വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും.
കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ ഉപഹാരസമര്‍പ്പണവും നടത്തും. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജൂലി തെരേസ്, നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രന്, വാര്‍ഡംഗം ബീന വര്‍ഗീസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍ഡ,
സീനിയര്‍ അസിസ്റ്റന്റ് പി.എസ്. റെജിമോന്, പിടിഎ പ്രസിഡന്റ് സേവ്യര്‍ ദേവസ്യ, എബി വര്‍ഗീസ്, സീനാ ജോസഫ്, ആതിര ആര്. നായര്‍, ആര്‍ഷിയ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ.വി. ആനിയമ്മ മറുപടി പ്രസംഗം നടത്തും.