ക​ടു​ത്തു​രു​ത്തി: പ്ര​ണ​യം ന​ടി​ച്ചു വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചു ക​ടു​ത്തു​രു​ത്തി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ കോ​ട​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ടെ​ത്തി വെ​റു​തെ വി​ട്ടു.

ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ ഭാ​ഗ​ത്ത് കൂ​മ്പേ​ല്‍ വീ​ട്ടി​ല്‍ കെ.​ആ​ര്‍. അ​ജേ​ഷി​നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ ജ​ഡ്ജി റോ​ഷ​ന്‍ തോ​മ​സ് വെ​റു​തെ വി​ട്ട​ത്.

യു​വാ​വാ​യ അ​ജേ​ഷി​നെ​തി​രെ വ്യ​ക്തിവൈ​രാ​ഗ്യം തീ​ര്‍ക്കാൻ 2023 ജൂ​ലൈ മാ​സം പ​രാ​തി​ക്കാ​രി ക​ള​വാ​യ കേ​സ് കെ​ട്ടി ച​മ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം ശ​രി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് പ്ര​തി​യെ വെ​റു​തെ വി​ട്ട​ത്. പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. പി.​രാ​ജീ​വ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.