പൊൻകുന്നം എസ്എച്ച് യുപി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം നാളെ
1507798
Thursday, January 23, 2025 10:18 PM IST
പൊൻകുന്നം: എസ്എച്ച് യുപി സ്കൂളിൽ പുതിയതായി നിർമിച്ച സെന്റിനറി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും 104-ാം വാർഷികാഘോഷവും നാളെ ഉച്ചകഴിഞ്ഞ് 2.30ന് സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 1951ൽ ആരംഭിച്ച സ്കൂളിന് 12,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇരുനില മന്ദിരം പൂർത്തിയാക്കിയത്. സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയെല്ലാം കാലത്തിന് അനുസൃതമായ രീതിയിൽ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോണി ചെരിപുറം അധ്യക്ഷത വഹിക്കും. നവീകരിച്ച സയൻസ് ലാബ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. വാർഷികാഘോഷം കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയിലൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ഡിഇഒ ഡോ. ഇ.ടി. രാകേഷ്, എഇഒ എസ്. സുൾഫിക്കർ എന്നിവർ പങ്കെടുക്കും. തുടർന്ന് എൻഡോവ്മെന്റ് വിതരണം, സമ്മാനദാനം, കലാസന്ധ്യ എന്നിവ നടത്തും.
പത്രസമ്മേളനത്തിൽ മാനേജർ ഫാ. ജോണി ചെരിപുറം, മാത്യു പന്തിരുവേലിൽ, ജയിംസ് തോമസ് വയലുങ്കൽ, സാബു ജോസഫ് കുരീക്കാട്ട്, ആന്റണി കുഴിവേലിൽ എന്നിവർ പങ്കെടുത്തു.