ഭിന്നശേഷി മികവുത്സവം ഇന്നു മുതൽ
1497601
Thursday, January 23, 2025 12:20 AM IST
പൊൻകുന്നം: ഭിന്നശേഷി മികവുത്സവം-സദ്ഗമയ 25 ഏഞ്ചൽസ് എബിലിറ്റി ഫെസ്റ്റിനോടനുബന്ധിച്ച് വിളംബര ജാഥ നടത്തി. പൊൻകുന്നം തിരുഹൃദയ ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ച ജാഥ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
ഏഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ, എഐഡി വൈസ് ചെയർമാൻ ബ്രഹ്മനായക മഹാദേവൻ, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, സുമേഷ് ആന്‍ഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ സർഗാത്മകതയും ക്രിയാശേഷിയും പ്രദർശിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ ആദ്യമായിട്ടാണ് ഭിന്നശേഷി മികവുത്സവം നടത്തുന്നത്. വാഴൂർ ചെങ്കൽ 19-ാം മൈൽ ഏഞ്ചൽസ് വില്ലേജിൽ ഇന്ന് രാവിലെ 9.30ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പതാക ഉയർത്തി എക്സിബിഷൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ദേശീയ ഭിന്നശേഷി സെമിനാർ നടക്കും. വൈകുന്നേരം ആറിന് നക്ഷത്രസന്ധ്യ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. വാഴൂർ സോമൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നിർമാതാവ് ലിസി ഫെർണാണ്ടസ് മുഖ്യാതിഥിയായി പങ്കെടുക്കും.
രാത്രി ഏഴിന് സുനിൽ പ്രയാഗ് നയിക്കുന്ന മ്യൂസിക് ഈവ്, ശ്രവണ പരിമിതരുടെ നൃത്തം, ഹ്രസ്വകായരായവരുടെ കലാപരിപാടികൾ എന്നിവയുണ്ടാകും. 26വരെയാണ് ഫെസ്റ്റ്.