സ്റ്റോറേജ് യൂണിറ്റിനെതിരേ അടിവാരത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
1507836
Thursday, January 23, 2025 11:53 PM IST
അടിവാരം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് നാലാം വാർഡിൽ അനധികൃതമായി ആരംഭിക്കാൻ നീക്കം നടക്കുന്ന എച്ച് ഗ്രേഡ് സ്റ്റോറേജ് യൂണിറ്റിനെതിരേ നാട്ടുകാർ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
ഈറ്റക്കുന്ന് ഗ്രൗണ്ടിൽ നടന്ന ജനകീയ കൂട്ടായ്മയിൽ വാർഡ് മെംബർ മേരി തോമസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സാമൂഹിക പ്രവർത്തകൻ എബി പൂണ്ടിക്കുളം മുഖ്യപ്രഭാഷണം നടത്തി.
സേവ് അടിവാരം ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ബിബിൻ മാടപ്പള്ളി, ചെയർമാൻ പി.എൻ. സുകുമാരൻ പുത്തൻപുരക്കൽ, ടോമി അമ്പഴത്തുങ്കൽ, ഭാരവാഹികളായ പി.ഡി. തോമസ്, ബേബി കരിപ്പടത്ത്, ബേബി കടപ്ലാക്കൽ, ബേബി പന്തലാനിക്കൽ, ജൂബിൻ തറപ്പേൽ, ജിസോയി തോമസ്, ഷാജു ഐക്കരതെക്കേൽ, ജസ്റ്റിൻ കുന്നുംപുറം, രാഷ്ട്രീയകക്ഷി പ്രതിനിധികളായ രാജു പുത്തൻപുരക്കൽ, ജോണി തടത്തിൽ, സുധീഷ് വരയാത്ത്, ബെന്നി പുത്തൻപുര, സന്തോഷ് കാക്കലിൽ, ജോബി തടത്തിൽ, എ.ആർ. മനോജ്, എം.എൻ. ശശി മുടവനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.