ധര്‍ണ നടത്തി
1507782
Thursday, January 23, 2025 7:01 AM IST
കോട്ടയം: കോട്ടയം നഗരസഭയിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്കു മുമ്പില്‍ ധര്‍ണ നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭയിലെ അഴിമതിയില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ പങ്കുണ്ടെന്ന് ലിജിന്‍ലാല്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് വി.പി. മുകേഷ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ്, മധ്യമേഖലാ വൈസ് പ്രസിഡന്റ് ടി.എന്‍. ഹരികുമാര്‍, കെ. ഗുപ്തന്, സി.എന്‍. സുബാഷ്, റീബാ വര്‍ക്കി, അരുണ്‍ മൂലേടം, സി.കെ. സുമേഷ്, കെ. ശങ്കരന്, കുസുമാലയം ബാലകൃഷ്ണന്, കൗണ്‍സിലര്‍മാരായ വിനു ആര്. മോഹന്‍, ടി.ആര്. അനില്‍കുമാര്‍, ബിജുകുമാര്‍ പാറയ്ക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.