സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
1507846
Thursday, January 23, 2025 11:54 PM IST
മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 80-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ടി. സനിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സുലോചന സുരേഷ്, കെ.എൻ. സോമരാജൻ, എസ്എസ്കെ കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാട്ട്, എസ്എംസി ചെയർമാൻ രാജേഷ് മലയിൽ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, ഹയർ സെക്കൻഡറി സീനിയർ അധ്യാപകൻ എം.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
പുതുതായി നിർമിച്ച മോഡൽ റിസോഴ്സ് ഇൻക്യൂസീവ് റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ് നിർവഹിച്ചു. ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി സേവനമനുഷ്ഠിച്ച ജി. ലേഖയ്ക്ക് യാത്രയയപ്പും നൽകി. ഡോ. അരുൺ കുമാർ ഹരിപ്പാട് രചിച്ച സ്കൂൾ ആൽബത്തിന്റെ പ്രകാശനവും റാഞ്ചിയിൽ നടന്ന അണ്ടർ-19 ഹൈജംബിൽ ഒന്നാം സ്ഥാനം നേടിയ ജൂവൽ തോമസിനെ ആദരിക്കുകയും ചെയ്തു.