ജനസഞ്ചയത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി
1508072
Friday, January 24, 2025 7:01 AM IST
അതിരമ്പുഴ: ഇന്നും നാളെയും തിരുനാളിൽ സംബന്ധിക്കാനെത്തുന്ന ജനസഞ്ചയത്തെ വരവേൽക്കാൻ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കി.
ക്രമസമാധാന പാലനത്തിനായി പോലീസിന്റെ വൻസംഘം ഉണ്ടാകും. പള്ളി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള അറുപതിലേറെ നിരീക്ഷണ കാമറകൾ നിരീക്ഷിച്ച് ക്രമസമാധാനപാലനം പോലീസ് ഉറപ്പാക്കും. ഫയർഫോഴ്സ് യൂണിറ്റ് പള്ളി പരിസരത്ത് ക്യാമ്പ് ചെയ്യും. അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ സേവനം 24 മണിക്കൂറും ഉണ്ടാകും. റവന്യു അധികൃതരുടെ നിരീക്ഷണവുമുണ്ടാകും. വിപുലമായ വോളണ്ടിയർ സംഘത്തിനും രൂപം കൊടുത്തിട്ടുണ്ട്.
ഭക്തജനങ്ങൾക്ക് കഴുന്ന് നേർച്ചയ്ക്ക് വിപുലമായ സംവിധാനങ്ങൾ ഒരുക്കി. ഇന്ന് രാത്രി എട്ടുവരെ ചെറിയ പള്ളിയിലും തുടർന്ന് വലിയ പള്ളിയിലുമാണ് കഴുന്ന് എഴുന്നള്ളിക്കാനുള്ള സൗകര്യം. പള്ളിക്കു സമീപമുള്ള കൗണ്ടറിൽ നിന്ന് കൂപ്പൺ ഏറ്റുവാങ്ങി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തിങ്കൽ കൊടുത്ത് കഴുന്ന് സ്വീകരിക്കാം.
അതിരന്പുഴ പള്ളിയിൽ ഇന്ന്
ഇന്ന് പ്രധാന തിരുനാൾദിനം
രാവിലെ 5.45ന് സപ്രാ, വിശുദ്ധ കുർബാന (വലിയപള്ളിയിൽ): ഫാ. ക്രിസ്റ്റി കൂട്ടുമ്മേൽ (റെക്ടർ, മൈനർ സെമിനാരി, കുറിച്ചി).
7.30ന് വിശുദ്ധ കുർബാന (ചെറിയപള്ളിയിൽ):
ഫാ. സന്തോഷ് മാത്തൻകുന്നേൽ സിഎംഐ (വികാർ പ്രൊവിൻഷ്യൽ, കോട്ടയം).
9.30ന് വിശുദ്ധ കുർബാന (ചെറിയപള്ളിയിൽ): ഫാ. ജോസഫ് ചാലിച്ചിറയിൽ (പ്രിയോർ, ലിറ്റിൽ ഫ്ളവർ ആശ്രമം, പാറോലിക്കൽ)
11.00ന് സുറിയാനി കുർബാന (വലിയപള്ളിയിൽ): ഫാ. സിറിയക് തയ്യിൽ (പാലാ രൂപത).
ഉച്ചകഴിഞ്ഞ് 2.00ന് വിശുദ്ധ കുർബാന(ചെറിയപള്ളിയിൽ): ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ (പ്രിയോർ, മാന്നാനം ആശ്രമം)
4.15ന് സമൂഹബലി (വലിയപള്ളിയിൽ): അതിരമ്പുഴ ഇടവകക്കാരായ വൈദികർ.
വൈകുന്നേരം 6.00ന് നഗരപ്രദക്ഷിണം വലിയ പള്ളിയിൽനിന്ന് ആരംഭിക്കുന്നു.
6.45ന് ടൗൺ കപ്പേളയിൽ പ്രസംഗം, ലദീഞ്ഞ്.
രാത്രി 7.30ന് വലിയപള്ളിയിൽ നിന്ന് രണ്ടാമത്തെ പ്രദക്ഷിണം ആരംഭിക്കുന്നു
8.15ന് ചെറിയപള്ളിക്കു മുന്നിൽ ഇരു പ്രദക്ഷിണങ്ങളും സംഗമിച്ച് ചെറിയപള്ളി ചുറ്റി വലിയപള്ളിയിലേക്ക്.
9.15ന് സമാപന പ്രാർഥന, ആശീർവാദം (വലിയപള്ളിയിൽ).