ഓടയിലൂടെ ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി
1508078
Friday, January 24, 2025 7:01 AM IST
പാമ്പാടി: ടൗണിൽ ഓടയിലൂടെ ശുചിമുറി മാലിന്യം ഒഴുക്കിവിട്ടതായി പരാതി. ദേശീയ പാതയിൽ കാളചന്ത ഭാഗത്താണ് ശുചിമുറി മാലിന്യം ഒഴുക്കിവിട്ടത്. പാമ്പാടിയിൽ അടുത്തിടെ റോഡിന് സമീപം പുതിയ ഓട നിർമിച്ചിരുന്നു. ഇതോടെ മഴവെള്ളമടക്കം കെട്ടിനിൽക്കുമെന്ന ഭീതി ഒഴിഞ്ഞിരുന്നു.
തുടർന്നാണ് ഇപ്പോൾ കാളചന്ത ഭാഗത്ത് വെള്ളത്തിൽ നിറവ്യത്യാസം കണ്ടത്. ഒപ്പം ദുർഗന്ധവും വമിച്ചതോടെയാണ് ശുചിമുറി മാലിന്യമാണെന്നാണ് മനസിലാക്കിയത്. തുടർന്നു നടത്തിയ പരിശോധനയിൽ ഓടയിലൂടെ ഒഴുക്കിവിടുന്നത് ശുചിമുറി മാലിന്യമാണെ ഡോക്ടർ സ്ഥിരീകരിച്ചു.
മലിനജലത്തിലെ ദുർഗന്ധം കാരണം സമീപത്ത് പ്രവർത്തിച്ചിരുന്ന മെഡിക്കൽ ഷോപ്പും അടച്ചിടേണ്ട സ്ഥിതിയാണ്. ഇതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നാട്ടിൽ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പ്രദേശത്തെ വ്യാപാരികൾ. മാലിന്യം തള്ളിയവരെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.