തിരുനാൾ
1508075
Friday, January 24, 2025 7:01 AM IST
നമ്പ്യാകുളം പള്ളിയിൽ തിരുനാൾ
നമ്പ്യാകുളം: സെന്റ് തോമസ് പള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെമുതൽ ഫെബ്രുവരി മൂന്നുവരെ നടക്കും. നാളെമുതൽ 30 വരെ തീയതികളിൽ രാവിലെ 5.45ന് ജപമാല, വിശുദ്ധ കുർബാന, നൊവേന.
31ന് വൈകുന്നേരം 4.10ന് വികാരി ഫാ. ജോസഫ് വടക്കേനെല്ലിക്കാട്ടിൽ തിരുനാൾ കൊടിയേറ്റി വിശുദ്ധ കുർബാനയർപ്പിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് ഫാ. സെബാസ്റ്റ്യൻ കണിയാമാട്ടേൽ വിശുദ്ധ കുർബാനയർപ്പിക്കും. എട്ടിന് വാർഡുകളിലേക്ക് പ്രദക്ഷിണം. 8.30ന് പിയാത്തായിൽ പ്രദക്ഷിണസംഗമം.
പ്രധാന തിരുനാൾ ദിനമായ രണ്ടിന് 5.45ന് ജപമാലയും വിശുദ്ധ കുർബാനയും . 4.30ന് റവ.ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ തിരുനാൾ കുർബാനയർപ്പിക്കും. ആറിന് പ്രദക്ഷിണം. ഫെബ്രുവരി മൂന്നിന് 5.45ന് ജപമാല, വിശുദ്ധ കുർബാന.
വെട്ടിമുകള്‍ സെന്റ് പോള്‍സ് പള്ളിയില്‍
വെട്ടിമുകള്‍: സെന്റ് പോള്‍സ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ പൗലോസ് അപ്പൊസ്തലന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 5.30ന് ജപമാല, ആറിന് പ്രസുദേന്തി വാഴ്വ്, 6.15ന് കൊടിയേറ്റ്, 6.30ന് ദിവ്യബലി, നൊവേന: ഫാ. ജോര്‍ജ് പുത്തന്‍പറമ്പില്‍. നാളെ രാവിലെ 6.30ന് ദിവ്യബലി,
നിത്യസഹായ മാതാവിന്റെ നൊവേന, വൈകുന്നേരം ആറിന് ജപമാല, ദിവ്യബലി, നൊവേന, സെന്റ് ആന്റണീസ് പള്ളിമല ചാപ്പലില്‍: ഫാ. ജോസഫ് തറയില്‍, വൈകുന്നേരം 7.30ന് വെട്ടിമുകള്‍ പള്ളിയിലേക്ക് പ്രദക്ഷിണം. രാത്രി 9.30ന് ദിവ്യകാരുണ്യ ആശീര്‍വാദം: ഫാ. അഗസ്റ്റിന് കല്ലറയ്ക്കല്‍. സമാപന ദിനമായ 26ന് രാവിലെ 7.15ന് ദിവ്യബലി:
ഫാ. ജോസ് പറപ്പള്ളില്‍, ഒമ്പതിന് ജപമാല, 9.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി: വിജയപുരം രൂപത കൂരിയ മോഡറേറ്റര്‍ ഫാ. ജോസഫ് ചെറുകാക്രാഞ്ചേരി. 11.30ന് കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. 12.30ന് സമാപന ആശീര്‍വാദം, വൈകുന്നേരം 5.30ന് തിരുനാള്‍ കൊടിയിറക്ക്.
വടക്കുംകര പള്ളിയില്‍ തിരുനാള്‍ നാളെ മുതല്‍
കുമരകം: സെന്റ് ജോണ്‍സ് വടക്കുംകര പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 25, 26 തീയതികളില്‍ നടക്കും. നാളെ വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ കൊടിയേറ്റും.
തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 26ന് രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം- ഫാ. ആന്‍സിലോ ഇലഞ്ഞിപറമ്പില്‍. തുടര്‍ന്ന് കായല്‍ തീരത്തുള്ള വിശുദ്ധ അന്തോനീസിന്റെ കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. കൊടിയിറക്ക്.
പ്രധാന തിരുനാള്‍ ദിനമായ 16ന് രാവിലെ 7.30 മുതല്‍ കഴുന്ന് നേര്‍ച്ചയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കും. തിരുനാളിന് വികാരി ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, കൈക്കാരന്മാരായ ടി.സി. ജയിംസ് തയ്യില്‍, ജോസഫ് ഐസക് പുതുവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കും.