പ​ള്ളി​ക്ക​ത്തോ​ട്: പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ്- എ​മ്മി​ലെ ബെ​റ്റി റോ​യി മ​ണി​യ​ങ്ങാ​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ല്‍ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​ര​മാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം പ്ര​തി​നി​ധി​യാ​യ ബെ​റ്റി​ക്ക് അ​ധ്യ​ക്ഷ പ​ദ​വി ല​ഭി​ച്ച​ത്. എ​ല്‍ഡി​എ​ഫി​ന് പ​ത്തും യു​ഡി​എ​ഫി​ന് നാ​ലും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ്-​എ​മ്മി​ന് അ​ധ്യ​ക്ഷ പ​ദ​വി ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​ത് മൂ​ന്നാം പ്രാ​വ​ശ്യ​മാ​ണ് ബെ​റ്റി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​കു​ന്ന​ത്.