ടി.ജി. വിജയകുമാറിന് അക്ഷരശ്രീ പുരസ്കാരം
1507777
Thursday, January 23, 2025 7:01 AM IST
ഏറ്റുമാനൂര്‍: മുംബൈ ലോക് കല്യാണ്‍ മലയാളി അസോസിയേഷന്റെ 19-ാമത് അക്ഷരശ്രീ പുരസ്കാരം എഴുത്തുകാരനും വ്യവസായിയും ജൈവകര്‍ഷകനുമായ ടി.ജി. വിജയകുമാറിന് സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളായ ജി. പ്രകാശ്, രാജേഷ് പണിക്കര്‍, അസോസിയേഷന് പ്രസിഡന്റ് പി. വിജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
ഫെബ്രുവരി രണ്ടിന് കല്യാണ്‍ കെ.സി. ഗാന്ധി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ വിജയകുമാര്‍ ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിയാണ്.