തിരുനാളാഘോഷം
1507780
Thursday, January 23, 2025 7:01 AM IST
വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ
വെട്ടിമുകൾ: സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും മാർ സെബസ്ത്യാനോസ് സഹദായുടെയും തിരുനാളിന്റെ ഒരുക്ക ശുശ്രൂഷകൾ ഇന്നു തുടങ്ങും.
ഇന്നു മുതൽ 30 വരെ രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് റംശാ, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, ജപമാല പ്രദക്ഷിണം, ലദീഞ്ഞ് എന്നിവ വിവിധ വാർഡുകളുടെ നേതൃത്വത്തിൽ നടക്കും.
ഈ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് യഥാക്രമം ഫാ. ജേക്കബ് കാട്ടടി, ഫാ. ജൂബി മണിയാംകേരിൽ, ഫാ. സെബാസ്റ്റ്യൻ കൂട്ടുമ്മേൽ. ഫാ. സ്കറിയ സ്രാമ്പിക്കൽ, ഫാ. ബിജോ അരഞ്ഞാണിയിൽ, ഫാ. എബിൻ പുത്തേട്ടുപടവിൽ, ഫാ. ജെന്നി കായംകുളത്തുശേരി, ഫാ. ജോസ് മുകളേൽ, ഫാ. ബോണി ചോരേട്ട്, ഫാ. ജോർജ് മംഗലത്തിൽ എന്നിവർ കാർമികത്വം വഹിക്കും.
31ന് വൈകുന്നേരം 4.30ന് റംശ, പ്രസുദേന്തി വാഴ്ച. 5.15ന് വികാരി ഫാ. ജോസഫ് കളരിക്കൽ കൊടിയേറ്റ് കർമം നിർവഹിക്കും. 5.30ന് വിശുദ്ധ കുർബാന: ഫാ. തോമസ് പുല്ലാട്ട്.
ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് വിശുദ്ധ കുർബാന, കഴുന്ന് വെഞ്ചരിപ്പ്: ഫാ. ആന്റണി ആനക്കല്ലുങ്കൽ. തുടർന്ന് പട്ടണ പ്രദക്ഷിണം. വൈകുന്നേരം 6.15ന് മാടപ്പാട് ഭാഗം, 6.30ന് ഷട്ടർ കവല കുരിശടി, 7ന് ക്ലാമറ്റം കുരിശു പള്ളി. രാത്രി 8ന് എതിരേൽപ് പ്രദക്ഷിണം, 8.30ന് കുരിശടിയിൽനിന്നു സംയുക്ത പ്രദക്ഷിണം. ഒമ്പതിന് ലദീഞ്ഞ്, സന്ദേശം സമാപനാശീർവാദം: ഫാ. തോമസ് പാറത്തോട്ടാൽ.
സമാപന ദിനമായ ഫെബ്രുവരി രണ്ടിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന: മോൺ. മാത്യു ചങ്ങങ്കരി. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന: ഫാ. ജേക്കബ് നടുവിലേക്കളം, തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്, സമാപനാശീർവാദം: ഫാ. ജോർജ് ചെറുകാട്ടിൽക്കാല.
ഇന്നു മുതൽ പള്ളിയിൽ മുടിയും കഴുന്നും എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസഫ് കളരിക്കൽ, സഹവികാരി ഫാ. വർഗീസ് അരഞ്ഞാണിയിൽ, കൈക്കാരന്മാരായ തങ്കച്ചൻ തെക്കുംചേരിൽ, ജോർജ് ചൂരക്കുളം, ജോസഫ് മാക്കാട്ടിൽ, ജനറൽ കൺവീനർ സാം സെബാസ്റ്റ്യൻ ചെറുകാട്ടിക്കാലായിൽ എന്നിവർ അറിയിച്ചു.
കൂരോപ്പട ഹോളിക്രോസ് പള്ളിയിൽ
കൂരോപ്പട: ഹോളിക്രോസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് തുടക്കമാകും. വൈകുന്നേരം നാലിന് കൊടിയേറ്റ്, ലദീഞ്ഞ്: വികാരി ഫാ. റോയി മാളേയ്ക്കൽ സിഎംഐ. തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം: ഫാ. ജേക്കബ് ചീരംവേലിൽ. 6.30 ന് ലദീഞ്ഞ്: എരുത്തുപുഴ കുരിശടിയിൽ.
പൂർവികസ്മരണാദിനമായ നാളെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം: ഫാ. ജെയ്മോൻ സിഎസ്ടി, തുടർന്ന് സെമിത്തേരി സന്ദർശനം.
25ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം: മോൺ. തോമസ് പൗവ്വത്തുപറമ്പിൽ (വികാരി ജനറാൾ, തക്കല രൂപത)., ഫാ. ബിനോദ് പുത്തൻപുരയ്ക്കൽ എംഎസ്എഫ്എസ്, ഫാ. ബിനു കിഴക്കേഇളംതോട്ടം സിഎംഎഫ്, ഫാ. റിജു മൈലാടിയിൽ എംഎസ്ടി, ഫാ. ജോബിൻ ആനക്കല്ലുങ്കൽ എന്നിവർ സഹകാർമികരാകും. തുടർന്ന് കണ്ടൻകാവ് കുരിശടിയിലേക്ക് പ്രദക്ഷിണം.
26ന് രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന. 9.30ന് ആഘോഷമായ റാസ: ഫാ. വിൽസൺ ചാവറകുടിലിൽ സിഎംഐ. സന്ദേശം: ഫാ. സിജോ ചേന്നാട്ട് സിഎംഐ. പ്രദക്ഷിണം, തുടർന്ന് കൊടിയിറക്ക്, ലേലം. വൈകുന്നേരം 6.30ന് ഗാനമേള.
തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. റോയി മാളേയ്ക്കൽ സിഎംഐ, കൈക്കാരന്മാരായ സുരേഷ് ജോസഫ് വടാന, ആന്റണി ദേവസ്യ കുറകുന്നേൽ എന്നിവർ നേതൃത്വം നൽകും.
പുളിക്കല്‍കവല പള്ളിയില്‍
പുളിക്കല്‍കവല: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, വചനസന്ദേശം: ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍. രാത്രി ഏഴിന് കോട്ടയം മാറ്റൊലി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ബൈബിള്‍ ഡ്രാമാസ്കോപ് നാടകം: “ഒലിവ് മരങ്ങള്‍ സാക്ഷി’’.
നാളെ രാവിലെ 6.30ന് സപ്രാ, 6.45നും 10നും വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. വില്‍ഫിച്ചന്‍ തെക്കേവയലില്‍. വൈകുന്നേരം 6.30ന് റംശാ, 7ന് കലാസന്ധ്യ.
25ന് രാവിലെ 6.45ന് സപ്രാ, ഏഴിനു വിശുദ്ധ കുര്‍ബാന: മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍. വൈകുന്നേരം 4.45ന് പ്രദക്ഷിണം ഫാ. ജോസ് വരിക്കമാക്കല്‍. 8.30ന് ലദീഞ്ഞ് സമാപനാശീര്‍വാദം. പ്രധാന പെരുന്നാള്‍ ദിനമായ 26ന് രാവിലെ ഏഴിന് സപ്ര, വിശുദ്ധ കുര്‍ബാന,
സന്ദേശം: വികാരി ഫാ. മാത്യു ജെ. ഓടലാനി. 9.45ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനു സ്വീകരണം. തുടര്‍ന്ന് തിരുനാള്‍ കുര്‍ബാന. ഉച്ചയ്ക്കു 12ന് കുരിശടിയിലേക്ക് പ്രദക്ഷിണം, കൊടിയിറക്ക്. രാത്രി ഏഴിന് കൊച്ചിന് ചന്ദ്രകാന്തയുടെ നാടകം ഉത്തമന്റെ സങ്കീര്‍ത്തനം.