പരപ്പുകാട് ക്ഷേത്രത്തിൽ ഉത്സവം
1508093
Friday, January 24, 2025 7:25 AM IST
ശാന്തിപുരം: പരപ്പുകാട് മഹാദേവി ക്ഷേത്രത്തിലെ ഉത്സവം 28 മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കും. 28ന് രാവിലെ 7.30നു കൊടിയേറ്റ്. കലശപൂജ, കലശാഭിഷേകം. രാത്രി ഏഴിന് ഭഗവതി സേവ, 7.30ന് ഭജന്‍സ്. ദിവസവും പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ പൂജകള്‍, 7.30ന് കലശപൂജ, കലശാഭിഷേകം,
എട്ടിന് പാരായണം, വൈകുന്നേരം ഏഴിന് ഭഗവതി സേവ. 29ന് വൈകുന്നേരം 7.30ന് സംഗീത സദസ്. 30ന് രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍. 31നു രാത്രി ഏഴിന് പിന്നല് തിരുവാതിര, എട്ടിന് കഥാപ്രസംഗം. ഒന്നിന് രാത്രി എട്ടിന് നാടകം. രണ്ടിന് രാവിലെ എട്ടിന് പൊങ്കാല ഭദ്രദീപ പ്രകാശനം. ദേവിസംഗമേശാനന്ദ സരസ്വതി കാര്‍മികത്വം വഹിക്കും, 10ന് പൊങ്കാല തളിക്കല്‍, 11.30-ന് പ്രസാദമൂട്ട്.