സെറ്റോ പ്രകടനവും യോഗവും നടത്തി
1497604
Thursday, January 23, 2025 12:20 AM IST
കോട്ടയം: പണിമുടക്കിന്റെ ഭാഗമായി സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസി (സെറ്റോ ) ന്റെ ജില്ലാ ഘടകം കളക്ടറേറ്റ് പടിക്കൽ പ്രകടനവും സമ്മേളനവും നടത്തി. അതേസമയം, പണിമുടക്കിൽ പങ്കെടുക്കാത്ത സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി സെറ്റോ ഭാരവാഹികൾ ആരോപിച്ചു. കളക്ടറേറ്റിനു സമീപത്ത് പണിമുടക്ക് അനുകൂല സംഘടനകളും എൻജിഒ യൂണിയൻ പ്രവർത്തകരുമായി നേരിയ സംഘർഷം രൂപപ്പെട്ടിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി.
ആറു ഗഡു ക്ഷാമബത്ത അനുവദിക്കുക, 12-ാം ശന്പള പരിഷ്ക്കരണം നടപ്പിലാക്കുക, മെഡി സെപ്പ് ചികിത്സ കാര്യക്ഷമമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ. മാത്യു അധ്യക്ഷത വഹിച്ചു. ഐഎൻടയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടി വി.പി. ബോബിൻ, കെഎൽജിഎസ്എ സംസ്ഥാന പ്രസിഡന്റ് ജേക്കബ്സൺ, കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടി റോണി കെ. ബേബി, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.