ചങ്ങനാശേരി ടൗണ്‍, പായിപ്പാട് : സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം ഉടൻ: മന്ത്രി രാജന്
1508087
Friday, January 24, 2025 7:21 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ടൗണ്‍, പായിപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പണി എത്രയും വേഗം പുനരാരംഭിക്കുമെന്ന് മന്ത്രി കെ. രാജന് നിയമസഭയില്‍ അറിയിച്ചു. ഈ വില്ലേജ് ഓഫീസുകളുടെ മുടങ്ങിക്കിടക്കുന്ന പണി എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജോബ് മൈക്കിള്‍ എംഎൽഎ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനു മറുപടിയായാണ് റവന്യൂ മന്ത്രി കെ. രാജന് ഈ ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല, 44 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. പായിപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് തുടങ്ങാന്‍ സ്ഥലപരിമിതി പറഞ്ഞപ്പോള്‍ എംഎല്‍എ ഇടപെട്ടു നാലുകോടി പള്ളിയില്‍നിന്ന് സ്ഥലം അനുവദിപ്പിച്ച കാര്യം എംഎല്‍എ ഓര്‍മിപ്പിച്ചു. നിര്‍മാണം തടസപ്പെട്ടു കിടക്കുന്ന വിഷയം ഡിഡിസി മീറ്റിംഗില്‍ പലതവണ അവതരിപ്പിക്കുകയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തെങ്കിലും നീക്കുപോക്ക് ഉണ്ടാകാത്തതിനെത്തുടർന്നാണ് സബ്മിഷനിലൂടെ നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചത്.
എംഎല്‍എ അവതരിപ്പിച്ച വിഷയം പ്രധാനപ്പെട്ടതാണെന്നും ഈ ഗവണ്മെന്റിന്റെ കാലത്തു തന്നെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ റോഡ് നിര്‍മാണത്തിന് ₹6.10 കോടി
ചങ്ങനാശേരി: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി 6.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
ചങ്ങനാശേരി നഗരസഭ
എംസി റോഡ് - ആവണി റോഡിന് 25 ലക്ഷം
ഫാത്തിമാപുരം പാറേപ്പള്ളി റോഡിന്റെ റീ ടാറിങ്ങിനും ഐറിഷ് ഡ്രെയിന്‍ നിര്‍മ്മാണത്തിനുമായി 35 ലക്ഷം
രമണന് നഗര്‍ മുതലവാച്ചിറ റോഡിന്റെ സംരക്ഷണഭിത്തിനിര്മാണത്തിനും റീ കോണ്ക്രീറ്റിങ്ങിനുമായി 20 ലക്ഷം
മന്നം ജംഗ്ഷന് ബൈപ്പാസ് റോഡിന് 30 ലക്ഷം
രമ്യാ ഗ്യാസ് ഗോഡൗണ്‍ റോഡിന് 20 ലക്ഷം
പെരുന്ന അമ്പലത്തിന്റെ വടക്കേ നടമുതല്‍ പെരുമ്പഴകടവ് വരെ റീ ടാറിങ്ങിന് 20 ലക്ഷം രൂപ കിംഗ്സ് സ്ട്രീറ്റ് റോഡിന് 16 ലക്ഷം.
വാഴപ്പള്ളി പഞ്ചായത്ത്
പട്ടാണിച്ചിറ പുതുച്ചിറ എംപി റോഡിന് 35 ലക്ഷം
ചീരഞ്ചിറ സ്കൂള്‍ ജംഗ്ഷന് പുതുച്ചിറ റോഡിന് 16 ലക്ഷം
കൂനന്താനം പുറക്കടവ് റോഡിന് 20 ലക്ഷം
എംസി റോഡ് ചെട്ടിശേരി പാലം റോഡിന് 20 ലക്ഷം.
മാടപ്പള്ളി പഞ്ചായത്ത്
കൊച്ചുകയം ഇടപ്പള്ളി റോഡ് തെക്കുഭാഗവും പടിഞ്ഞാറ് ഭാഗവും (വാര്‍ഡ് 11) 20 ലക്ഷം.
മൂലേപ്പടി കോയിപ്പുറം റോഡിന് 16 ലക്ഷം
മുതലപ്ര ചേന്നമറ്റം റോഡിന് 30 ലക്ഷം
തൃക്കൊടിത്താനം പഞ്ചായത്ത്
കൊച്ചാലുംമൂട് നല്ലൂര്പ്പടി റോഡിന് 20 ലക്ഷം
കടമാഞ്ചിറ ചുളപ്പടി റോഡിന് 20 ലക്ഷം
.്രാത്തിക്കുന്ന് ആഞ്ഞിലിപ്പടി ഗുരുമന്ദിരം റോഡിന് 20 ലക്ഷം
കൊല്ലംപറമ്പില്‍ കപ്പമൂട്ടില്‍ റോഡിന് 30 ലക്ഷം
കുറിച്ചി പഞ്ചായത്ത്
കരുനാട്ട്കവല പത്തില്കടവ് അഞ്ചലശേരി പാട്ടാശേരി റോഡിന് 45 ലക്ഷം
കുതിരപ്പടി കല്ലുകടവ് റോഡിന് 25 ലക്ഷം
മാമലശേരി ചിറത്തലാട്ട് പാറക്കുളം റോഡിന് 15 ലക്ഷം
സ്വാമികവല ഔട്ട്പോസ്റ്റ് റോഡിന് 40 ലക്ഷം
ചിറവമുട്ടം കന്നലിയിക്കല് റോഡിന് 20 ലക്ഷം
പായിപ്പാട് പഞ്ചായത്ത്
മരങ്ങാട്ടുപള്ളി ചെമ്പന്‍തുരുത്ത് റോഡിന് (വാര്‍ഡ് 15 ) 16 ലക്ഷം
എസി റോഡ് പാലക്കല്‍ കല്ലങ്ക് റോഡിന് (വാര്‍ഡ് 1) 20 ലക്ഷം
അച്ചോത്തില്പ്പടി റീത്തുപള്ളി റോഡ് 16ലക്ഷം.
26 ഗ്രാമീണ റോഡുകള്‍ക്കാണ് പണം അനുവദിച്ചത്. നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയിലും വിവിധ പഞ്ചായത്തുകളിലും ഉള്‍പ്പെട്ട 2 ഗ്രാമീണ റോഡുകള്‍ക്കാണ് പുനരുദ്ധാരണ പദ്ധതിപ്രകാരം ഭരണാനുമതി ആയിരിക്കുന്നത്. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍, മെയ് മാസത്തോടുകൂടി നിര്‍മാണം പൂര്‍ത്തീകരിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യം ഇടുന്നത്.
ജോബ് മൈക്കിള്‍ എംഎല്‍എ