സ്നേഹവീടുകള്‍ നിര്‍മിച്ചു നല്കി എസ്ബി കോളജ് എന്‍എസ്എസ്
1507794
Thursday, January 23, 2025 7:11 AM IST
ചങ്ങനാശേരി: എസ്ബി കോളജിലെ എന്‍എസ്എസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും മറ്റു സുമനസുകളുടെയും സഹായത്തോടെ എംജി യൂണിവേഴ്സിറ്റി എന്‍എസ്എസ് വഴി മൂന്നു വീടുകള്‍ നിര്‍മിച്ചു നല്കി. പുറമറ്റം, മാമ്പുഴക്കരി, തുരുത്തി എന്നിവിടങ്ങളിലാണ് വീടുകള്‍ നിര്‍മിച്ചുനല്‍കിയത്.
വീടുകളുടെ താക്കോല്‍ കൈമാറല്‍ ചടങ്ങ് എംജി യൂണിവേഴ്സിറ്റി എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, എസ്ബി കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് എന്നിവര്‍ നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ടെഡി കാഞ്ഞൂപ്പറമ്പില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബെന്നി തോമസ്, ദീപക് സെബാസ്റ്റ്യന്‍, സംഗീത നായര്‍ എന്നിവര്‍ പ്രസംഗിച്ചു.