കര്‍ഷകര്‍ക്കായി സര്‍വീസ് ക്യാമ്പ്
1507789
Thursday, January 23, 2025 7:11 AM IST
കടുത്തുരുത്തി: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് എൻജിനീയറിംഗ് വിഭാഗം കടുത്തുരുത്തി ബ്ലോക്ക് തലത്തില്‍ കര്‍ഷകര്‍ക്കായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി സര്‍വീസ് ക്യാമ്പ് നടത്തി.
കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ആര്. സ്വപ്ന, കടുത്തുരുത്തി കൃഷി ഓഫീസര്‍ ആര്.സിദ്ധാര്‍ഥ, കൃഷി അസിസ്റ്റന്റ് എൻജിനിയര്‍ വി.ആര്. വിനയ എന്നിവര്‍ പ്രസംഗിച്ചു. കടുത്തുരുത്തി ബ്ലോക്കിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി 75 കര്‍ഷര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.