ഭിന്നശേഷി കലോത്സവം
1508096
Friday, January 24, 2025 7:25 AM IST
നെടുംകുന്നം: പഞ്ചായത്ത് ഭിന്നശേഷി കലോത്സവം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ കാഴ്ച പരിമിതിയുള്ള ആദ്യ പ്രധാനാധ്യാപിക മീനടം സ്കൂളിലെ സുധാ ഗോപി മുഖ്യപ്രഭാഷണം നടത്തി.
ഉജ്വലബാല്യം പുരസ്കാരം നേടിയ ആര്യ സുരേഷിനെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം.ഗോപകുമാർ, ബ്ലോക്കംഗങ്ങളായ ലതാ ഉണ്ണിക്കൃഷ്ണൻ, ഒ.ടി. സൗമ്യമോൾ, പഞ്ചായത്തംഗങ്ങളായ മാത്യു വർഗീസ്, ബീന വർഗീസ്, രവി സോമൻ, മേഴ്സി റെൻ തുടങ്ങിയവർ പ്രസംഗിച്ചു.