ഇന്റർ സ്കൂൾ കളറിംഗ് മത്സരം 25ന്
1507797
Thursday, January 23, 2025 7:14 AM IST
പാമ്പാടി: പാമ്പാടി വിമലാംബിക സ്കൂള്‍ കിൻഡര്‍ നെസ്റ്റ് സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള ഇന്റര്‍ സ്കൂള്‍ കളറിംഗ് മത്സരം 25നു രാവിലെ സ്കൂള്‍ കെജി വിഭാഗത്തില്‍ നടത്തും. പ്ലേസ്കൂൾ മുതല്‍ നാലാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായാണ് മത്സരം. രണ്ടു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തില്‍ ഏതു സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പങ്കെടുക്കാം.
25നു രാവിലെ ഒന്പതിനു രജിസ്ട്രേഷന് ആരംഭിക്കും. 50 രൂപയാണ് രജിസ്ട്രേഷന് ഫീസ്. വിജയികള്‍ക്കു സമ്മാനങ്ങള്‍ ലഭിക്കും. ഓണ്‍ലൈന്‍ മുഖേന ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികള്‍ക്ക് മത്സരദിവസം സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ: 9747177077, 9747892938.