തന്നിക്കുഴി- തിരുന്നല്ലൂർപടി റോഡ് ശോചനീയാവസ്ഥയിൽ
1507849
Thursday, January 23, 2025 11:54 PM IST
മണിമല: പഞ്ചായത്തിലെ കരിമ്പനക്കുളം കരയിലെ തന്നിക്കുഴി-തിരുന്നല്ലൂർപടി പഞ്ചായത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. വഴിയാക്കണ്ണ്, ആലപ്ര, വട്ടുകുന്നാംമല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തന്നിക്കുഴിയിൽനിന്നുള്ള ഏക റോഡാണിത്.
റോഡിന്റെ ശോചനീയാവസ്ഥ രണ്ടു വർഷമായിട്ടും മാറ്റമില്ലാതെ തുടരുകയാണ്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.