എഡിഎമ്മിനെ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു
1508076
Friday, January 24, 2025 7:01 AM IST
കോട്ടയം: വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയെന്നാരോപിച്ച് എഡിഎമ്മിനെ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു. വടയാര്‍ വില്ലേജ് ഓഫീസറെ ടിവി പുരത്തേക്ക് സ്ഥലം മാറ്റിയെന്നാരോപിച്ചായിരുന്നു എന്‍ജിഒ ഉപരോധം.
രണ്ടാഴ്ച മുമ്പാണ് വടയാര്‍ വില്ലേജ് ഓഫീസറെ ടിവിപുരത്തേക്ക് സ്ഥലം മാറ്റിയത്. ടിവിപുരത്ത് ചാര്‍ജെടുത്തതിന് ശേഷമാണ് ഇന്നലെ എന്‍ജിഒ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ ആരോപിക്കുന്നത്.
രാവിലെ ആരംഭിച്ച ഉപരോധം വൈകുന്നേരം ആറായിട്ടും അവസാനിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. അവസാനം സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്ത് ഉത്തരവിറക്കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.