അതിരൂപത മതാധ്യാപക നേതൃസംഗമം നാളെ
1508091
Friday, January 24, 2025 7:25 AM IST
ചങ്ങനാശേരി: അതിരൂപത മതാധ്യാപക നേതൃസംഗമം നാളെ രാവിലെ ഒമ്പതു മുതല്‍ ആര്‍ച്ച്ബിഷപ് ഹൗസിലുള്ള മാര്‍ കാളാശേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം നിര്‍വഹിക്കും.
വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ അധ്യക്ഷത വഹിക്കും. സന്ദേശനിലയം ഡയറക്ടര്‍ റവ.ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, പി.കെ. തോമസുകുട്ടി, പി.എസ്. സ്കറിയ തൈപറമ്പില്‍, ട്രീസ ജയിംസ്,
സെക്രട്ടറി ബേര്‍ണി ജോണ്‍ കുഴിയടിയില്‍, കണ്‍വീനര്‍ ബിനു ടോം എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഫാ. മാത്യു കച്ചാണില് ക്ലാസ് നയിക്കും. മതബോധനത്തില്‍ 25 ഉം 50 ഉം വര്‍ഷം പൂര്‍ത്തിയാക്കിയ ജൂബിലേറിയന്മാരെ സമ്മേളനത്തില്‍ ആദരിക്കും.