മാന്നില പള്ളി തിരുനാളിന് ഇന്നു കൊടിയേറും
1508090
Friday, January 24, 2025 7:25 AM IST
മാന്നില: മാന്നില തിരുക്കുടുംബ ദേവാലയത്തിലെ തിരുനാളിനു ഇന്നു കൊടിയേറും. വൈകിട്ട് 4.45നു വിശുദ്ധ കുര്‍ബാന, പ്രസംഗം- ഫാ. മാത്യു അഞ്ചില്‍. നാളെ വൈകുന്നേരം 4.45നു വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം ഫാ. റോബിന് പുതുപ്പറമ്പില്‍.
26ന് രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന: ഫാ. അമന്റോ വര്‍ഗീസ് ഇടക്കൂട്ടത്തില്‍. വൈകുന്നേരം നാലിന് തിരുനാള്‍ കുര്‍ബാന: ഫാ. സിറിയക് കാഞ്ഞിരത്തുംമൂട്ടില്‍, പ്രസംഗം പ്രദക്ഷിണം: ഫാ. റോജിന്‍ തുണ്ടിപ്പറമ്പില്‍ സിഎംഐ. തുടര്‍ന്ന് കൊടിയിറക്ക്, കലാസന്ധ്യ.