ജീവിതശൈലി സെമിനാറും ജൈവ കർഷക സദസും
1508085
Friday, January 24, 2025 7:21 AM IST
വൈക്കം: ഉദയനാപുരം പഞ്ചായത്ത്, ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി ഒന്നിന് ജീവിതശൈലി അവബോധ സെമിനാർ സംഘടിപ്പിക്കും.
വല്ലകം ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രത്തിൽ നടക്കുന്ന സെമിനാറിൽ ജീവിതശൈലിയും ആഹാരവിധികളും, ആരോഗ്യകരമായ ഉറക്കം, മാനസിക ആരോഗ്യവും ജീവിത ശൈലിയും, കൗമാരക്കാരുടെ ആഹാരക്രമം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവൽക്കരണ സെമിനാറുകൾ നടത്തുന്നത്.
സി.കെ.ആശ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രഫ.എസ്. ഗോപകുമാർ, ഡോ. റാംമനോഹർ, ഡോ.വി.എം. ഡി.നമ്പൂതിരി,ഡോ. ഡി.ജയൻഎന്നിവർ ക്ലാസ് നയിക്കും.
ഫെബ്രുവരി രണ്ടിന് രാവിലെ 9.30ന് ശ്രീകൃഷ്ണ ആയുർവേദയുടെ 20-ാം വാർഷികാഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. 8078817711