മാനവമൈത്രി സംഗമം
1508095
Friday, January 24, 2025 7:25 AM IST
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ മകരം തിരുനാളിനോടനുബന്ധിച്ചു നടന്ന മാനവമൈത്രി സംഗമം കൊടിക്കുന്നേല്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലർ ബീന ജോബി, ഡെപ്യൂട്ടി കളക്ടര്‍മാരായ സോളി ആന്റണി, ജിയോ ടി. മനോജ്, ജിനു പൂന്നുസ്, തഹസീൽദാര്‍ സുരേഷ് കുമാര്‍, എസ്എന്‍ഡിപി താലൂക്ക് പ്രസിഡന്റ് ഗിരീഷ് കോനാട്ട്,
കാവില്‍ ഭഗവതി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അഡ്വ. അനില്‍, പഴയ പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എസ്.എം. ഫൂവാദ്, പുതുര്‍പ്പള്ളി ജമാഅത്ത് സെക്രട്ടറി എം.എച്ച്. ഹനീഫ, മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറി സണ്ണി നെടിയകാലപറമ്പില്‍, കൈക്കാരന് ബിനോ പാറക്കടവില്‍, ജനറല്‍ കണ്‍വീനര്‍ ജോബി തൂമ്പുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.