പഞ്ചദിന ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു
1507845
Thursday, January 23, 2025 11:54 PM IST
പെരുവന്താനം: കേന്ദ്രസർക്കാർ ചെറുകിട അതിസൂക്ഷ്മ വ്യവസായ മന്ത്രാലയവും പെരുവന്താനം സെന്റ് ആന്റണീസ് കോളജും ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിലുമായി സഹകരിച്ച് പഞ്ചദിന ട്രെയിനിംഗ് പരിപാടി ആരംഭിച്ചു. യൂണിയൻ ബാങ്ക് സീനിയർ മാനേജർ അനൂപ് സ്കറിയ പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു.
എംഎസ്എംഇ ട്രെയിനിംഗ് ഓഫീസർമാരായ അനു പി. രാജ്, അജയ് ലൂക്കോസ്, കണ്‍വീനര്‍ അക്ഷയ് മോഹന്‍ദാസ്, വൈസ് പ്രിന്‍സിപ്പല്‍ സുപര്‍ണ്ണ രാജു, ജിന്റുമോള്‍ ജോണ്‍, ക്രിസ്ടി ജോസ്മ, ജിനു തോമസ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ക്കറ്റിംഗ് രംഗത്ത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെയും ചാറ്റ് ബോട്ടിന്റെയും ഉപയോഗം സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.
സൗജന്യ പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റും നൽകും.