കാനം ഇ.ജെ: ഒരു തലമുറയെ ഭാഷയുമായി അടുപ്പിച്ച പ്രതിഭ
1507779
Thursday, January 23, 2025 7:01 AM IST
കോട്ടയം: കാനം ഇ.ജെ ഒരു തലമുറയെ ഭാഷയുമായി അടുപ്പിച്ച പ്രതിഭയാണെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. കാനം ഇ.ജെ ഫൗണ്ടേഷൻ സാഹിത്യപുരസ്കാരം നോവലിസ്റ്റ് ജോയ്സിക്ക് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കാനം ഇ.ജെ.യുടെ മക്കളായ സേബാ ജോയ് കാനം, സോഫി ഐസക് എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കഥാകൃത്തുക്കളായ ബാബു കുഴിമറ്റം, വിനു ഏബ്രഹാം, തേക്കിൻകാട് ജോസഫ്, കാനം ശങ്കരപിള്ള, തോമസ് തലനാട്, അനിൽ വേഗ തുടങ്ങിയവർ പ്രസംഗിച്ചു.