അതിരന്പുഴയിൽ ഗതാഗതക്രമീകരണം
1508073
Friday, January 24, 2025 7:01 AM IST
അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരം നാലുമുതൽ പത്തുവരെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എംസി റോഡ് വഴി ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്.
മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നു ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ, മെഡിക്കല്‍ കോളജ് കുരിശുപള്ളി ഭാഗത്തുനിന്നും ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് എംസി റോഡിലൂടെ പോകുകയോ, അമ്മഞ്ചേരി ജംഗ്ഷനില്‍നിന്നു വലത്തേക്ക് തിരിഞ്ഞ് കാരിത്താസ് ജംഗ്ഷനിലെത്തി എംസി റോഡുവഴി പോകുകയോ ചെയ്യേണ്ടതാണ്.
എംസി റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനില്‍നിന്നു അതിരമ്പുഴ പള്ളി ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ പോകാന്‍ പാടില്ല. ഈ റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ ഉപ്പുപുര ജംഗ്ഷനില്‍ ആളെയിറക്കി തിരിഞ്ഞ് കോട്ടമുറി ജംഗ്ഷന് വഴി തിരികെ പോകേണ്ടതാണ്.
മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ യൂണിവേഴ്സിറ്റി ജംഗ്ഷന് ഭാഗത്ത് ആളെയിറക്കി തിരികെ പോകേണ്ടതാണ്. മനയ്ക്കപ്പാടം ഓവര്‍ബ്രിഡ്ജ് മുതല്‍ യൂണിവേഴ്സിറ്റി ജംഗ്ഷന് വരെയുള്ള റോഡരികിലും അതിരമ്പുഴ പള്ളി മൈതാനത്തും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.