വെട്ടുന്നതിനിടെ തടി തെറിച്ചുവീണു തൊഴിലാളി മരിച്ചു
1507844
Thursday, January 23, 2025 11:53 PM IST
ഗാന്ധിനഗർ: തടി വെട്ടുന്നതിനിടയിൽ തടി തെറിച്ചു ദേഹത്തേക്കു പതിച്ച് തൊഴിലാളി മരിച്ചു. വാഴൂർ പുളിക്കൽകവല അരീക്കൽ സുനീഷ് (42) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 14-ാം മൈലിലാണ് അപകടം. സുനീഷിന്റെ കൂടെയുണ്ടായിരുന്നയാളാണ് തടിവെട്ടിയത്.
സുനീഷ് താഴെ നിന്ന് കയറിൽ പിടിക്കുകയായിരുന്നു. വെട്ടി താഴേക്കിട്ട തടി തെറിച്ച് സുനീഷിന്റെ ദേഹത്തു പതിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ സുനീഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം 25ന് രാവിലെ 11 ന് നടക്കും. പിതാവ്: സണ്ണി, മാതാവ്: വൽസ. സഹോദരൻ: സനീഷ്.