ചന്തക്കടവിലെ ദീപങ്ങൾ മിഴിതുറന്നു
1508070
Friday, January 24, 2025 7:01 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിൽ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ദീപാലങ്കാരങ്ങൾക്ക് തുടക്കമായി.
ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം ഇന്നലെ രാത്രി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ, ഫാ. ജോബി മംഗലത്ത്കരോട്ട്, ഫാ. അലക്സ് വടശേരിൽ കൺവീനർമാരായ ജോർജുകുട്ടി കുറ്റിയിൽ, പി.വി. മൈക്കിൾ,
കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിംതൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ്സ് ആൻഡ്രൂസ്, തൊഴിലാളി നേതാക്കളായ അഗസ്റ്റിൻ ജോസഫ്, എം.ടി. തങ്കച്ചൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വർഷങ്ങളായി അലങ്കാരത്തിന് നേതൃത്വം നൽകുന്ന എം.ടി. തങ്കച്ചനെ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ആദരിച്ചു.