വ്യാപാര സംരക്ഷണ സന്ദേശജാഥയ്ക്ക് തലയോലപ്പറമ്പിൽ ഊഷ്മള സ്വീകരണം
1507791
Thursday, January 23, 2025 7:11 AM IST
തലയോലപ്പറമ്പ്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശജാഥയ്ക്ക് തലയോലപ്പറമ്പിൽ സ്വീകരണം നൽകി. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ജാഥാ ക്യാപ്റ്റനായ ജാഥയെ തലയോലപ്പറമ്പ് പള്ളിക്കവലയിൽനിന്ന് സമ്മേളനനഗരിയിലേക്ക് വാദ്യഘോഷങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ സമ്മേളനനഗരിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.
തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനു സമീപം നടന്ന സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഡോ. സി.എം.കുസുമൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ്, ഏരിയ കമ്മിറ്റി അംഗം പി.വി. ഹരിക്കുട്ടൻ,സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ,
സ്വാഗത സംഘം സംഘാടക സമിതി കൺവീനർ കെ.ഇ. നജീബ്, സിപിഎം തലയോലപ്പറമ്പ് ലോക്കൽ സെക്രട്ടറി ബാബുക്കുട്ടൻ,സമിതി ഏരിയ രക്ഷാധികാരി അബ്ദുൾ സലിം മാളൂസ് , സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. ജയകുമാർ, ഏരിയ പ്രസിഡന്റ് പി.ആർ. ദിലീഷ് തുടങ്ങിയവർ സംബന്ധിച്ചു.