ഡോക്ടര്‍മാരുടെ സേവനം ഒരുമയുടെ പാലിയേറ്റിവ് കെയര്‍ യുണിറ്റില്‍
1507788
Thursday, January 23, 2025 7:11 AM IST
ഞീഴൂര്‍: ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ഇനി മുതല്‍ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാവും. ഇസിജി, ബി പാപ്, സി പാപ് മെഷീനുകള്‍, ഓക്സിജന്‍ കോണ്സന്ട്രേറ്റര്, ഓക്സിജന്‍ സിലിണ്ടര്‍ മുതലായ ആശുപത്രി ഉപകരണങ്ങളോടെ ഫെബ്രുവരി അഞ്ച് മുതലാണ് ഡോക്ടര്‍ മാരുടെ സേവനവും ആരംഭിക്കുന്നത്.
ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ 12 വരെ ഡോ.നാഥ് ഫ്രാന്‍സിസ് രണ്ട് മുതല്‍ നാല് വരെ ഡോ.ബി.ആര്. രമേശ് എന്നിവരുടെ സേവനം ലഭ്യമാക്കുകയാണ് ഒരുമ.
ഫെബ്രുവരി നാല് വരെ ഒരുമയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ജീവിതശൈലി രോഗബാധിതര്‍ക്കു ഞീഴൂര്‍ മൈക്രോ ലാബുമായി സഹകരിച്ചു മാസത്തിലൊരിക്കല്‍ ഷുഗര്‍, കൊളസ്ട്രോള്‍ ടെസ്റ്റുകളും ചെയ്തു നല്‍കും.
ഒരുമ പ്രസിഡന്റ് കെ.കെ. ജോസ്പ്രകാശ്, ഭാരവാഹികളായ ഷാജി അഖില്‍ നിവാസ്, ജോയി മയിലംവേലി, എം. പ്രസാദ്, ശ്രുതി സന്തോഷ്, സിജ്ഞ ഷാജി, ഐശ്വര്യ നീതു, ശിവന് കൂരാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.