തിരുനാളാഘോഷം
1507853
Thursday, January 23, 2025 11:54 PM IST
തിടനാട് പള്ളിയിൽ
തിടനാട്: സെന്റ് ജോസഫ് തീര്‍ഥാടന കേന്ദ്രത്തില്‍ ഇടവക സ്ഥാപനത്തിന്റെ 160-ാം വര്‍ഷാചരണത്തിന്റെ ഭാഗമായി എല്ലാവര്ക്കും വാസയോഗ്യമായ ഭവനം എന്ന ലക്ഷ്യത്തില്‍ പാലാ ഹോം പ്രോജക്ടുമായി സഹകരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ നാല് ഭവനങ്ങളുടെ വെഞ്ചരിപ്പ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 1865 ജനുവരി 23നു ആദ്യ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയ ഈ ഇടവകയില്‍ ഇന്ന് എണ്ണൂറിലധികം കുടുംബങ്ങളുണ്ട്. യൗസേപ്പിതാവിന്റെ വിവാഹത്തിരുനാള്‍ പ്രധാന തിരുനാളായി ആഘോഷിക്കുന്ന ചുരുക്കം ദേവാലയങ്ങളില്‍ ഒന്നാണിത്. ഇടവകയില്‍ സേവനം ചെയ്ത വൈദികരും ഇടവക്കാരായ വൈദികരും ചേര്‍ന്നര്‍പ്പിച്ച കൃതജ്ഞതാബലിയോടെ 160 -ാം വര്‍ഷാചരണത്തിന് സമാപനമായി.
ഇന്നു വൈകുന്നേരം കഴുന്ന് പ്രദക്ഷിണ സംഗമം നടക്കും. 5.45നു വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍ തിരുനാളിനു കൊടിയേറ്റും. രൂപതയില്‍നിന്ന് ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിച്ച 12 നവ വൈദികര്‍ ചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് മെഗാ ഷോയും ഗാനമേളയും ഉണ്ടായിരിക്കും.
പരിപാടികള്‍ക്ക് വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍, അസി. വികാരി ഫാ. മനു പന്തമാക്കല്‍ കൈകാരന്മാരായ സാബു തെള്ളിയില്‍, കുര്യന് തെക്കുംചേരിക്കുന്നേല്‍, സജി പ്ലാത്തോട്ടം, മാത്തച്ചന് കുഴിത്തോട് എന്നിവര്‍ നേതൃത്വം നല്കി.
മരങ്ങോലി പള്ളിയിൽ
ഞീഴൂര്‍: മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്നു മുതൽ 26 വരെ ആഘോഷിക്കും. ഇന്നു വൈകൂന്നേരം അഞ്ചിന് കൊടിയേറ്റ് - വികാരി റവ.ഡോ. ജോസഫ് പരിയാത്ത്. 5.15നു വിശുദ്ധ കുര്‍ബാന, പ്രസംഗം - റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനി, സിമിത്തേരി സന്ദര്‍ശനം, 7.15ന് നാടകം - മഴവില്ല്. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 2.30നു തിരുസ്വരൂപ പ്രതിഷ്ഠ. 6.15നു വിവിധ പന്തലുകളില്നിന്ന് മരങ്ങോലി കുരിശു പള്ളിയിലേക്കു പ്രദക്ഷിണം, എട്ടിന് പ്രദക്ഷിണ സംഗമം (മരങ്ങോലി കപ്പേളയില്‍), ലദീഞ്ഞ്, പ്രസംഗം - ഫാ. സെബാസ്റ്റ്യന്‍ മാപ്രക്കരോട്ട്. 8.30ന് പ്രദക്ഷിണം പള്ളിയിലേക്ക്, ഒമ്പതിന് സമാപന പ്രാര്‍ഥന, ചെണ്ട ഡിസ്പ്ലേ. 26നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 10ന് തിരുനാള്‍ കുര്‍ബാന, പ്രസംഗം - ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, 11.30ന് പ്രദക്ഷിണം, 12.15ന് സമാപന പ്രാര്‍ഥന, പ്രസുദേന്തിവാഴ്ച.
നമ്പ്യാകുളം പള്ളിയിൽ
നമ്പ്യാകുളം: സെന്റ് തോമസ് പള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 25 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കും. 25 മുതൽ 30 വരെ രാവിലെ 5.45ന് ജപമാല, വിശുദ്ധ കുർബാന, നൊവേന. 31നു വൈകുന്നേരം 4.10ന് വികാരി ഫാ. ജോസഫ് വടക്കേനെല്ലിക്കാട്ടിൽ തിരുനാൾ കൊടിയേറ്റി വിശുദ്ധ കുർബാന അർപ്പിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന - ഫാ. സെബാസ്റ്റ്യൻ കണിയാമാട്ടേൽ. എട്ടിന് വാർഡുകളിലേക്ക് പ്രദക്ഷിണം. 8.30ന് പിയാത്തായിൽ പ്രദക്ഷിണസംഗമം. പ്രധാന തിരുനാൾ ദിനമായ രണ്ടിന് 5.45ന് ജപമാലയും വിശുദ്ധ കുർബാനയും. 4.30ന് തിരുനാൾ കുർബാന - റവ.ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ. ആറിന് പ്രദക്ഷിണം. ഫെബ്രുവരി മൂന്നിന് 5.45ന് ജപമാല, വിശുദ്ധ കുർബാന.
കാട്ടാമ്പാക്ക് പള്ളിയിൽ
കുറവിലങ്ങാട്: കാട്ടാമ്പാക്ക് ചെറുപുഷ്പ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നുമുതൽ 26 വരെ നടക്കും. ഇന്നു വൈകുന്നേരം 5.30ന് ജപമാല, ആറിന് തിരുനാൾ കൊടിയേറ്റ്. തുടർന്ന് വിശുദ്ധ കുർബാന. നാളെ രണ്ടിന് തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് വിവിധ വാർഡുകളിൽനിന്ന് പ്രദക്ഷിണം ആരംഭിക്കും. 5.30ന് വിശുദ്ധ കുർബാന - ഫാ. ഡൊമിനിക് സാവിയോ കണ്ടത്തിൽചിറ. 26നു 11ന് തിരുനാൾ കുർബാന - ഫാ. ലിനൂസ് ബിവേര ചുള്ളിക്കാപറമ്പിൽ.