കോ​​ട്ട​​യം: ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ കാ​​ലോ​​ചി​​ത പ​​രി​​ഷ്‌​​ക്കാ​​ര​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി സ​​ര്‍​ക്കാ​​ര്‍ എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ സ്ഥാ​​പി​​ക്കു​​ന്ന മി​​ക​​വി​​ന്‍റെ കേ​​ന്ദ്ര​​ത്തി​​ന് ധാ​​ര​​ണാ​​പ​​ത്ര​​മാ​​യി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി ഡോ. ​​ആ​​ര്‍. ബി​​ന്ദു​​വി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ കൗ​​ണ്‍​സി​​ല്‍ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ ഡോ. ​​രാ​​ജ​​ന്‍ ഗു​​രു​​ക്ക​​ള്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ പ്ര​​തി​​നി​​ധി​​ക​​ള്‍​ക്ക് ധാ​​ര​​ണാ​​പ​​ത്രം കൈ​​മാ​​റി. ശാ​​സ്ത്ര, സാ​​ങ്കേ​​തി​​ക, സം​​രം​​ഭ​​ക​​ത്വ മേ​​ഖ​​ല​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഗ​​വേ​​ഷ​​ണ​​ങ്ങ​​ള്‍​ക്കും തു​​ട​​ര്‍ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു​​മാ​​യു​​ള്ള കേ​​ന്ദ്ര​​മാ​​ണ് സം​​സ്ഥാ​​ന ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ കൗ​​ണ്‍​സി​​ലി​​നു കീ​​ഴി​​ല്‍ എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ തു​​ട​​ങ്ങു​​ന്ന​​ത്. കേ​​ര​​ള ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ര്‍ സ​​യ​​ന്‍​സ്, ടെ​​ക്‌​​നോ​​ള​​ജി ആ​​ന്‍​ഡ് ഇ​​ന്ന​​വേ​​ഷ​​ന്‍ എ​​ന്ന പേ​​രി​​ലാ​​യി​​രി​​ക്കും സ്ഥാ​​പ​​നം അ​​റി​​യി​​പ്പെ​​ടു​​ക.

ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ ക​​ണ്ടെ​​ത്ത​​ലു​​ക​​ളെ ഉ​​ത്പ​​ന്ന​​ങ്ങ​​ളും സം​​രം​​ഭ​​ങ്ങ​​ളു​​മാ​​ക്കി മാ​​റ്റു​​ന്ന​​തി​​നും വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് സം​​രം​​ഭ​​ക​​ത്വ സാ​​ധ്യ​​ത​​ക​​ള്‍ പ​​ര​​മാ​​വ​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​മു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളാ​​ണ് ഇ​​വി​​ടെ ന​​ട​​ക്കു​​ക. ഇ​​തി​​നാ​​യി ദേ​​ശീ​​യ, രാ​​ജ്യാ​​ന്ത​​ര ത​​ല​​ങ്ങ​​ളി​​ലു​​ള്ള സ​​ഹ​​ക​​ര​​ണ​​വും പ​​രി​​ഗ​​ണി​​ക്കും.

ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യു​​ടെ സ​​മ​​ഗ്ര​​പ​​രി​​ഷ്‌​​ക​​ര​​ണ​​ത്തി​​ന് ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ പ​​രി​​ഷ്‌​​ക​​ര​​ണ ക​​മ്മീ​​ഷ​​ന്‍ ന​​ല്‍​കി​​യ ശി​​പാ​​ര്‍​ശ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ആ​​ദ്യ​ഘ​​ട്ട​​മാ​​യി സം​​സ്ഥാ​​ന​​ത്ത് എം​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലേ​​തു​​ള്‍​പ്പെ​​ടെ ഏ​​ഴു മി​​ക​​വി​​ന്‍റെ കേ​​ന്ദ്ര​​ങ്ങ​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​ണ് സ​​ര്‍​ക്കാ​​ര്‍ ഭ​​ര​​ണാ​​നു​​മ​​തി ന​​ല്‍​കി​​യ​​ത്. ഓ​​രോ കേ​​ന്ദ്ര​​വും വ്യ​​ത്യ​​സ്ത മേ​​ഖ​​ല​​ക​​ളി​​ലു​​ള്ള പ​​ഠ​​ന​​ങ്ങ​​ള്‍​ക്കാ​​ണ് ഊ​​ന്ന​​ല്‍ ന​​ല്‍​കു​​ക.

സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യാ​​ണ് ഇ​​വ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി ഇ​​ഷി​​ത റോ​​യ്, കൗ​​ണ്‍​സി​​ല്‍ മെം​​ബ​​ര്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​രാ​​ജ​​ന്‍ വ​​ര്‍​ഗീ​​സ്, എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ സി​​ന്‍​ഡി​​ക്കേ​​റ്റ് അം​​ഗ​​ങ്ങ​​ളാ​​യ ഡോ. ​​ജോ​​ജി അ​​ല​​ക്‌​​സ്, അ​​രു​​ണ്‍ കെ. ​​ശ​​ശീ​​ന്ദ്ര​​ന്‍, സെ​​ന്‍റ​ര്‍ ഓ​​ഫ് എ​​ക്‌​​സ​​ല​​ന്‍​സ് കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ഡോ. ​​ഇ.​​കെ. രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.