ചെ​മ്മ​ല​മ​റ്റം: ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കു​ളി​ന്‍റെ നാ​ല്പ​ത്തി​ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​വും സ​ർ​വീസി​ൽനി​ന്നു വി​ര​മിക്കു​ന്ന അ​ധ്യാ​പി​ക കൊ​ച്ചു​റാ​ണി പി. ​മ​റ്റ​ത്തി​ന് യാ​ത്ര​യ​യപ്പും നാളെ ​രാ​വി​ലെ പ​ത്തി​ന് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബൈ​റ്റ് തോ​മ​സ് ഫാ.​ തോ​മ​സ് ക​ട്ടി​പ്പ​റ​മ്പി​ൽ - ബ്ലോ​ക്ക് മെ​മ്പ​ർ മി​നി സാ​വി​യോ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ ജി​ജി ജോ​സ​ഫ്, ജീ​നാ റോ​സ് ജോൺ​, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ല്ലി​ടു​ക്കാ​നി ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും - തു​ട​ർ​ന്ന് വി​ദ്യാ​ർഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.

കൊ​ഴു​വ​നാ​ല്‍: കൊ​ഴു​വ​നാ​ല്‍ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വാ​ര്‍​ഷി​ക​വും സ​ര്‍​വീ​സി​ല്‍നി​ന്നു വി​ര​മി​ക്കു​ന്ന ഷാ​ല്‍​വി ജോ​സ​ഫ്, ജി​ജി​മോ​ള്‍ ജോ​സ​ഫ് എ​ന്നീ അ​ധ്യാ​പി​ക​മാ​ര്‍​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ഇ​ന്നും നാ​ളെ​യും എ​സ്എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. കു​ട്ടി​ക​ളു​ടെ ക​ലാ​മേ​ള ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ല്‍ ആ​രം​ഭി​ക്കും. കോ​മ​ഡി ആ​ര്‍​ട്ടി​സ്റ്റ് സ​ന്തോ​ഷ് പ്ര​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും.

നാ​ളെ രാ​വി​ലെ 9.30 ന് ​അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള ഗാ​നാ​ഞ്ജ​ലി ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.45ന് ​സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വെ​ട്ടു​ക​ല്ലേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം പാ​ലാ കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ഷാ​ജി പു​ന്ന​ത്താ​ന​ത്തുകു​ന്നേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബ​ല്ലാ ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ര്‍ സോ​ണി തോ​മ​സ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ പി.​സി.​ ജോ​സ​ഫ്, പിടി​എ പ്ര​സി​ഡ​ന്‍റ് എം.​ജെ. ജോ​ണ്‍ അ​ധ്യാ​പ​ക​രാ​യ ആ​ന്‍​സി ഫി​ലി​പ്, മി​നി​മോ​ള്‍ ജേ​ക്ക​ബ്, അ​ന്‍​സ​ല്‍ മ​രി​യ തോ​മ​സ്, ഷാ​ല്‍​വി ജോ​സ​ഫ്, ജി​ജി​മോ​ള്‍ ജോ​സ​ഫ് , അ​നൂ​പ് ചാ​ണ്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

രാ​മ​പു​രം: രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ 106-ാം വാ​ര്‍​ഷി​ക​വും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും നാ​ളെ രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ത്തും. ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സാ​ബു മാ​ത്യു​വി​ന് യാ​ത്ര​യ​യ​പ്പും ന​ല്‍​കും.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ന്റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍ ജൂ​ബി​ലി സ​ന്ദേ​ശം ന​ല്‍​കും. രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സ​മ്മ മ​ത്ത​ച്ച​ന്‍,പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി പൊ​രു​ന്ന​ക്കോ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി മ​ണ്ണാ​പ​റ​മ്പി​ല്‍, അ​ധ്യാ​പ​ക പ്ര​തി​നി​ധി മെ​ല്‍​വി​ന്‍ കെ. ​അ​ല​ക്‌​സ്, സ്‌​കൂ​ള്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ലി​റ്റ മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ സാ​ബു തോ​മ​സ് സ്വാ​ഗ​ത​വും സ്വ​പ്ന റോ​സ് മാ​ത്യു കൃ​ത​ജ്ഞ​ത​യും പ​റ​യും.