ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു
1497480
Wednesday, January 22, 2025 7:34 AM IST
ചിങ്ങവനം: പള്ളത്ത് ഓടിക്കൊണ്ടിരുന്ന മാരുതി ഇലക്ട്രിക് കാറിന് തീപിടിച്ചു. ഇന്നലെ രാവിലെ എംസി റോഡിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമാണ് സംഭവം. ഷോറൂമിൽ നിന്നുമിറക്കിയ പുതിയ കാറിനാണ് തീപിടിച്ചത്.
കാറിന്റെ ബോണറ്റിൽനിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം ഡ്രൈവറെ അറിയിച്ചത്.
തുടർന്നു നിർത്തിയിട്ട കാറിന്റെ ബാറ്ററിയുമായുള്ള ബന്ധം വേർപെടുത്തിയാണ് തീയണച്ചത്. വയറിംഗുകളും മറ്റ് ഫിറ്റിംഗുകളും നശിച്ച നിലയിലാണ്.