ആനന്ദ് ജോസഫ് വെള്ളൂക്കുന്നേൽ തലപ്പലം പഞ്ചായത്ത് പ്രസിഡന്റ്
1497565
Wednesday, January 22, 2025 10:39 PM IST
തലപ്പലം: തലപ്പലം പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച്ച നിശ്ചയിച്ച തെരഞ്ഞെടുപ്പ് ഇടത്-ബിജെപി സംയുക്തമായി ബഹിഷ്കരിച്ചതിനാല്‍ കോറം തികയാതെ വന്നതിനാല്‍ തെരഞ്ഞെടുപ്പ് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെയും പ്രതിപക്ഷം ഒരുമിച്ചു ചേര്‍ന്നു തെരഞ്ഞെടുപ്പില്‍നിന്നും വിട്ടുനിന്നു. യുഡിഎഫ് ധാരണ പ്രകാരം കോണ്‍ഗ്രസ് അംഗമായ എല്‍സമ്മ തോമസ് രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. അഞ്ചു വര്‍ഷവും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ് വൈസ്പ്രസിഡന്റ് പദവി.