കു​റ​വി​ല​ങ്ങാ​ട്: വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​നെ വി​ളി​ച്ച​പേ​ക്ഷി​ച്ച് ആ​യി​ര​ങ്ങ​ൾ. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലാ​കെ ക​ര​ങ്ങ​ൾ​ കൂ​പ്പി സ്തു​തിഗീ​ത​ങ്ങ​ൾ പാ​ടി നാ​നാ​ജാ​തി മ​ത​സ്ഥ​ർ. ര​ണ്ടു​ ദി​ന​ങ്ങ​ളാ​യി കു​റ​വി​ല​ങ്ങാ​ടി​ന്‍റെ ഗ്രാ​മ​വീ​ഥി​ക​ളെ​ല്ലാം മു​ത്തി​യ​മ്മ​യു​ടെ തി​രു​സ​വി​ധ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ മാ​ധ്യ​സ്ഥ്യം തേ​ടി​യു​ള്ള ദേ​ശ​ത്തി​രു​നാ​ളു​ക​ളു​ടെ ആ​ത്മീ​യ ല​ഹ​രി​യി​ലാ​ണ് നാ​ട്ടും നാ​ട്ടു​കാ​രും.

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ, വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ സോ​ണു​ക​ൾ​ക്ക് പി​ന്നാ​ലെ തി​രു​നാ​ൾ ഇ​ന്ന് സാ​ന്തോം സോ​ണി​ലെ​ത്തി. നാ​ളെ സെ​ന്‍റ് ജോ​സ​ഫ് സോ​ണി​ലെ തി​രു​നാ​ളോ​ടെ നാ​ല് സോ​ണു​ക​ളി​ലും തി​രു​നാ​ൾ ആഘോ​ഷ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കും.

വെ​ള്ളി​യാ​ഴ്ച വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ ന​ട​ക്കും. ഇട​വ​ക​യു​ടെ മാ​നേ​ജ്‌​മെ​ന്‍റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച് സ്‌​കൂ​ളു​ക​ളി​ലും ഒ​രു കോ​ള​ജി​ലു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക അ​ന​ധ്യാപ​ക​രും പ്ര​ദ​ക്ഷി​ണ​മാ​യി ചെ​റി​യ പ​ള്ളി​യി​ലെ​ത്തി പ്രാ​ർ​ഥിക്കും.