കെ.കെ. കൃഷ്ണകുമാറിന് യുവപ്രതിഭ പുരസ്കാരം
1497496
Wednesday, January 22, 2025 7:49 AM IST
വൈക്കം: സന്നദ്ധ യുവജന സംഘടനയായ നാഷണൽ യൂത്ത് കൗൺസിൽ കേരളം ഈ വർഷം ഏർപ്പെടുത്തിയ യുവപ്രതിഭാ പുരസ്കാരത്തിന് കെ.കെ. കൃഷ്ണകുമാർ അർഹനായി.
കോവിഡ് കാലത്തെ സന്നദ്ധ സേവന പ്രവർത്തനങ്ങളും മൂന്ന് മാസങ്ങൾക്ക് മുമ്പ് കിണറ്റിൽ വീണ വയോധികയുടെജീവൻ രക്ഷിച്ചതടക്കം ഒരു ദശാബ്ദക്കാലമായി നടത്തിവരുന്ന സേവനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം.
യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ.കൃഷ്ണകുമാറിന് ദേശീയ യുവജന ആഘോഷ സമാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് 25ന് നടക്കുന്ന ദേശീയോദ്ഗ്രഥന യുവജന സമ്മേളനത്തിൽ പുരസ്കാരം നൽകും.